Feb 3, 2024

മരഞ്ചാട്ടി കാക്കിരി മൊയ്ദീൻ്റെ ഖബറടക്കം ഇന്ന്


കൂടരഞ്ഞി: കക്കാടംപൊയിലിൽ നിന്നും മരം  കയറ്റി വന്ന പിക്ക് അപ്പ്‌ മരംഞ്ചാട്ടി മർകസ് ഓർഫനേജിന് സമീപത്തെ ഇറക്കത്തിൽ നിയന്ത്രണം വിട്ടതിനെത്തുടർന്നുണ്ടായ അപകടത്തിൽ കാൽ നട യാത്രക്കാരൻ മരിച്ചു


മരഞ്ചാട്ടി സ്വദേശി കാക്കിരി മൊയ്ദീൻ (68) ആണ് മരിച്ചത്.

ഇന്നലെ (02-02-2024-വെള്ളി) വൈകിട്ട് 04:30-ന് ആയിരുന്നു
അപകടം. 


പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

മൊയ്തിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കം ഇന്ന് (03-02-2024-ശനി) ഉച്ചകഴിഞ്ഞ് മരഞ്ചാട്ടി ജുമാമസ്ജിദിൽ നടക്കും.

ഭാര്യ: ആമിന.

മക്കൾ: മുഹമ്മദാലി, ജമീല, നസിയ, ഫൗസിയ.

മരുമക്കൾ: സുബൈർ, പരേതനായ അഷ്റഫ്, അഹമ്മദ്കുട്ടി (കുളിരാമുട്ടി), ജുമാന.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only