മുക്കം പാലത്തിനടുത്ത് ചെറുപുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിക്കുന്നിടത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും പാമ്പേഴ്സ് അടക്കമുള്ള വിസർജ്യവസ്തുക്കളും വന്നടിഞ്ഞു വെള്ളം മലിനമായി കിടക്കുകയാണ്. കൂടാതെ അറവുമാലിന്യങ്ങളടക്കം സാധനങ്ങളും വലിച്ചെറിയുന്നുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കുന്നില്ലന്ന് നാട്ടുകാരും പരാതിപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ചെറുപുഴ - ഇരു വഴിഞ്ഞി സംരക്ഷണ സമിതി അടിയന്തിര യോഗം ചേർന്ന് ഫെബ്രുവരി നാലാം തിയ്യതി ഞായറാഴ്ചരാവിലെ പുഴ ശുചീകരിക്കാൻ തീരുമാനിച്ചു.
അഭിലാഷ് കുഞ്ഞേട്ടൻ്റെ നിര്യാണത്തിൽ ബഹുസ്വരം, സലാം കാരശ്ശേരി ഫിലിം സൊസൈറ്റി, പുഴസംരക്ഷണ സമിതി എന്നിവയുടെ സംയുക്ത യോഗം ചേർന്നു അനുശോചനം രേഖപ്പെടുത്തി. ചെയർമൻ സലാം കാരമൂലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.എം.ഹാഷിർ , എൻ.അബ്ദുൽ സത്താർ, എൻ അഹമ്മദ് കുട്ടി' കരീം വെളുത്തേടത്ത്, ചാലൂളി അബു, ബാബു മാസ്റ്റർ , സി ബീരാൻ കുട്ടി, ശാഫി കോട്ടയിൽ, എം ബഷീർ, നിസാർ വെളുത്തേടത്ത് , സിഗ്നി ദേവരാജ് എന്നിവർ സംസാരിച്ചു.
Post a Comment