2023-24 അദ്ധ്യയന വർഷത്തെ താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം തുടർച്ചയായി രണ്ടാമത്തെ വർഷം കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗത്തിന് ലഭിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ,കരുതലിൻ്റെ കൈയ്യൊപ്പ് എന്ന പേരിൽ നടത്തുന്ന ഉച്ചഭക്ഷണ പദ്ധതി,റോഡ് സുരക്ഷാ ബോധവത്ക്കരണം,ദേശീയോദ്ഗ്രഥന പരിപാടി,സ്വയംതൊഴിൽ പരിശീലനം,ശുചിത്വം - ആരോഗ്യം - ഊർജ്ജം - സംരക്ഷണ പരിപാടികൾ,പ്ലാസ്റ്റിക് ഫ്രീ ക്യാംപസ്,ആർത്തവ ബോധവത്ക്കരണം,ജീവൻ സുരക്ഷാ ബോധവത്ക്കരണം,നേത്ര പരിശോധന ക്യാംപ്,ഭിന്ന ശേഷി സൗഹൃദ പരിപാടികൾ,ലൈബ്രറി നവീകരണം,രക്തദാന ക്യാമ്പ്,പരിസ്ഥിതി വാരാഘോഷ പരിപാടികൾ തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്.
സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ,പ്രിൻസിപ്പൽ വിൽസൺ ജോർജ്,സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ,ട്രൂപ്പ് കമ്പനി ലീഡർമാരായ അഖിൽ ജോണി,ലിയ മരിയ ബിജു എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപക -അനദ്ധ്യാപകരുടെയും,രക്ഷിതാക്കളുടെയും,നാട്ടുകാരുടെയും സഹകരണത്തോടു കൂടിയാണ് സ്കൗട്ട്സ് & ഗൈഡ്സ് യൂണിൻ്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
Post a Comment