അപകടകാരികളായ വന്യമൃഗങ്ങൾ മനുഷ്യന്റെ ജീവനു സ്വത്തിനും ഭീഷണിയായി ജനവാസ മേഖലയിൽ സ്വൈര്യവിഹാരം നടത്തിയിട്ടും ഉറക്കം നടിക്കുന്ന വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുലിയുടെ സാന്നിധ്യം കണ്ടെത്തിയ കണ്ടപ്പഞ്ചാലിൽ പ്രതിഷേധ സംഗമവും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെച്ച് ഒഴിയണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ കോലം കത്തിച്ചു.
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ജനവാസ മേഖലയിൽ അപകടകാരികളായ വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തിയിട്ടും ഉറക്കം നടിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കർഷ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പിസി ഹബീബ് തമ്പി പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു കണ്ണന്തറ മുഖ്യപ്രഭാഷണം നടത്തി അപകടകാരികളായ വന്യമൃഗങ്ങളെ ഉപാധിരഹിതമായി വെടിവെക്കാൻ സർക്കാർ ഉത്തരവ് നൽകി മലയോരമേഖലയെ ജനങ്ങളുടെ ആശങ്ക അകറ്റി വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവന് സ്വത്തിനും സംരക്ഷണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബുകളത്തൂർ, കർഷ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബാബു പട്ടരാട്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അണ്ണൂർ, ബിജു ഓത്തിക്കൽ, മനോജ് വാഴ പറമ്പിൽ, ഷിജു ചെമ്പനാനി, ജോസ് പെരുമ്പള്ളി, ജിജി എലുവാലുങ്കൽ, ജോസ് പൈക, വിൽസൺ തറപ്പേൽ, സജി കൊച്ചു പ്ലാക്കൽ, ജിതിൻ പല്ലാട്ട്, ലീലാമ്മ കണ്ടത്തിൽ, ജെയിംസ് കിഴക്കുംകര, മാത്യു കുറൂര്, റോയി ഊന്നുകല്ലേൽ, ജോസ് കയത്തുങ്കൽ, സന്തോഷ് അക്കര പറമ്പിൽ, പാപ്പച്ചൻ കിഴക്കേ കുന്നേൽ, വിപിൻ പുതുപ്പറമ്പിൽ, സാബു കറുകയിൽ, സാബു പുതുപ്പറമ്പിൽ. എന്നിവർ പ്രസംഗിച്ചു.
എന്ന്,
വിൻസന്റ് വടക്കേ മുറിയിൽ
പ്രസിഡണ്ട്,
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി.
Post a Comment