Feb 26, 2024

കണ്ടപ്പംചാലിൽ പുലിയെ പിടിക്കാനുള്ള കൂട് എത്തിച്ചു


കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പൻ ചാലിൽ ചെറുകിട ജലവൈദ്യുതിയുടെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പുലിയുടെ സാന്നിധ്യം സിസിടിവിയിലും പുലിയുടെ കാൽപ്പാടുകളിലൂടെയും ബോധ്യപ്പെട്ടതിനാൽ അടിയന്തരമായി പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.എഫ്. ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടഞ്ഞുവച്ചു.

തുടർന്ന് കണ്ടപ്പൻചാലിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ വാർഡ് മെമ്പർ ലീലാമ്മ കണ്ടെത്തിൽ,ലിസി ചാക്കോ,റിയാന സുബൈർ വാസുദേവൻ ഞാറ്റുകാലായിൽ കർഷക സംഘടന നേതാക്കൾ പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് റവന്യൂ ഭൂമിയിൽ പുലിയിറങ്ങിയാൽ എടുക്കേണ്ട നടപടിക്രമങ്ങൾ ദേശീയ വനം വന്യജീവി വകുപ്പ് ഇറക്കിയ എസ്. ഓ. പി പ്രകാരം പ്രാദേശിക കമ്മിറ്റി രൂപീകരിക്കുവാൻ തീരുമാനിച്ചു.

ഇത്തരം സാഹചര്യങ്ങളിൽ അടിയന്തരമായ ഇടപെടലുകൾക്കും നിരീക്ഷണത്തിനുമായി രൂപീകരിച്ച പ്രാദേശിക കമ്മിറ്റിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ പ്രതിനിധി , ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ പ്രതിനിധി , കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വെറ്റിനറി സർജൻ , പ്രാദേശിക എൻ.ജി.ഒ പ്രതിനിധി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അടങ്ങുന്ന കമ്മറ്റിയുടെ അധ്യക്ഷൻ ഡി എഫ് ഓ ഉൾപ്പെടെയുള്ള കമ്മിറ്റിയുടെ മീറ്റിംഗ് അടിയന്തരമായി ചേർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി നേരിട്ട് ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഓൺലൈൻ മീറ്റിംഗ് വൈകിട്ട് 4 മണിക്ക് ചേർന്നു.പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റിയുടെ ശുപാർശ വൈകിട്ടോടുകൂടി ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമർപ്പിക്കുകയും കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ റെയിഞ്ച് ഓഫീസർ വിമൽ പിയുടെ നേതൃത്വത്തിൽ സ്വീകരിക്കുകയും ചെയ്തു. രാത്രിയോടുകൂടി വനം വകുപ്പ് കണ്ടപ്പൻ ചാലിൽ പുലിയെ പിടിക്കാനുള്ള കൂടെ എത്തിക്കുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only