Mar 26, 2024

കുത്തിയിരുപ്പ് സമരം മാർച്ച് 31 വരെ


മുക്കം:കാരശ്ശേരിയിൽ എൽഡിഎഫ് മെമ്പർമാരുടെ കുത്തിയിരുപ്പ് സമരം
 മാർച്ച് 31 വരെ കാരശ്ശേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ വാഹനത്തിൽ കുടിവെള്ളം എത്തിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ച 6 ലക്ഷം രൂപ ഒരിടത്ത് പോലും കുടിവെള്ളം എത്തിക്കാതെ ലാപ്സ് ആക്കിയ ഭരണസമിതിക്കെതിരെ,( അതി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കാരശ്ശേരിയിലെ ജനങ്ങളോട് ഉള്ള വെല്ലുവിളിയാണ് പഞ്ചായത്ത് ഭരണകാർ സ്വീകരിച്ചത് )
2. എട്ടാം വാർഡിലെ പഞ്ചായത്ത് റോഡിന് എതിരെ സ്വകാര്യ വ്യക്തി കോടതിയിൽ നൽകിയ പരാതിക്ക് അനുകൂലമായി( സെക്രട്ടറിയുടെയും വാർഡ് മെമ്പറുടെയും നിലപാടിന് വിരുദ്ധമായി ) നിലപാട് സ്വീകരിച്ചുകൊണ്ട് വൈസ് പ്രസിഡന്റ കോടതിയിൽ രേഖാമൂലം കത്ത് നൽകിയതിൽ പ്രതിഷേധിച്ചു കൊണ്ടും
3. പഞ്ചായത്ത് സെക്രട്ടറിയോട് പഞ്ചായത്ത് ഓഫീസിൽ നിന്ന് ഇറങ്ങി പോകാൻ ആക്രോശിച്ച പ്രസിഡണ്ടിനെ നടപടിക്കെതിരെ,( ജീവനക്കാരോട് മോശമായി പെരുമാരുന്ന പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നടപടിക്കെതിരെ)
4. ഭരണസമിതി യോഗം ചേരാത്തതിൽ പ്രതിഷേധിച്ചു എൽഡിഎഫ് മെമ്പർമാർ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരുപ്പ് സമരം സംഘടിപ്പിച്ചു, സമരം സിപിഐഎം ഏരിയ കമ്മിറ്റിയംഗം മാന്ത്ര വിനോദ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് മെമ്പർ എം ആർ സുകുമാരൻ അധ്യക്ഷനായി, സജി തോമസ്, കെ ശിവദാസൻ, ദേവരാജൻ, ഒ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു കെ പി ഷാജി സ്വാഗതവും ജിജിത സുരേഷ് നന്ദിയും പറഞ്ഞു, എൽഡിഎഫ് മെമ്പർമാരായ കെ പി ഷാജി, ശിവദാസൻ കാരോട്ടിൽ, എം ആർ സുകുമാരൻ, കെ കെ നൗഷാദ്, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, ഇ പി അജിത്ത്, സിജി സിബി തുടങ്ങിയവരാണ് കുത്തിയിരുപ്പ് സമരം നടത്തിയത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only