കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് ഉദയനഗർ ആലപ്പാട്ട് സ്കറിയയുടെ പറമ്പിൽ പുല്ല് തിന്നാൻ കെട്ടിയ പശുവിന്റെ അടുത്ത് പുലിയെ കണ്ടതായി ഗൃഹനാഥൻ മനോജ് ഗ്രാമപഞ്ചായത്ത് 17 വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിലിനെ അറിയിച്ചിട്ടുണ്ട്
പ്രദേശത്ത് ഫോറസ്റ്റ് ആർ ആർ ടി പരിശോധന ആരംഭിച്ചിട്ടുണ്ട്
ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്
ഒറ്റയ്ക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കേണ്ടതാണ്
സ്കൂൾ വിട്ട് വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നുവരുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവരെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടതാണ്.
കഴിഞ്ഞ മൂന്നാല് ദിവസമായി കോടഞ്ചേരി പഞ്ചായത്തിലെ പലസ്ഥലങ്ങളിലും പുലിയെ കണ്ടെന്ന് പലരും പറഞ്ഞുവെങ്കിലും ഇതുവരെയും പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പോരാത്തതിന് ഒരു വളർത്ത് മൃഗത്തെ പോലും പുലി ആക്രമിച്ചിട്ടുമില്ല.
Post a Comment