Mar 29, 2024

പതിനേഴാം വർഷത്തിലും ചുരത്തിൽ സേവനം തുടർന്ന് ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ് കോടഞ്ചേരി. ദുഃഖവെള്ളിയാഴ്ച അവർ വീണ്ടും ഒന്നുചേർന്നു... സഹായ ഹസ്ഥവുമായി..


കോടഞ്ചേരി : ഇന്ന് ദുഃഖവെള്ളി. പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ വയനാട് ചുരത്തിൽ കുരിശിന്റെ വഴി കാൽനടയായി കയറാൻ ആരംഭിച്ചിട്ടുണ്ട്. 17 വർഷമായി ചുരത്തിൽ സൗജന്യമായി വെള്ളം വിതരണം ചെയ്യുന്ന ഒരു ക്ലബ്ബ് ഉണ്ട് കോടഞ്ചേരിയിൽ.


ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന് ആരംഭിച്ച ക്ലബ്ബ് അവർ വർഷങ്ങളായി തുടർന്നുവരുന്ന സേവന മനോഭാവത്തോടു കൂടി ഇന്നും വയനാട് ചുരത്തിൽ ഉണ്ടായിരുന്നു. ദുഃഖവെള്ളിയാഴ്ച അവർ വീണ്ടും ഒന്നുചേർന്നു. കേരളത്തിലും, കേരളത്തിന്‌ പുറത്തും ഉള്ള അംഗങ്ങൾ പതിവുപോലെ ഒന്നുചേർന്ന് രാവിലേ മുതൽ സേവനത്തിൽ പങ്കാളികളായി..

ക്ലബ്ബിലെ അംഗങ്ങൾ ചേർന്ന് സാധാരണ ദുഃഖവെള്ളിയാഴ്ച അതിരാവിലെ നാരങ്ങ പിഴിഞ്ഞ് വാഹനത്തിൽ ആക്കി ചുരത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു മൂന്ന് വർഷം മുൻപ് വരെ പതിവ്. എന്നാൽ ഇത്തവണയും നാരങ്ങ വേണ്ടെന്ന് ക്ലബ് മെമ്പേഴ്സ് ഒന്നിച്ചുകൂടി തീരുമാനമെടുത്തു. തണ്ണിമത്തൻ ആവശ്യാനുസരണം മുറിച്ചു നൽകുക എന്ന ഉദ്ദേശവുമായി കോടഞ്ചേരിയിൽ നിന്ന് രാവിലെ ഏഴുമണിക്ക് ഇവർ യാത്രതിരിച്ചു.
ആറ് കിന്റൽ തണ്ണിമത്തൻ ആണ് ഈ ആവശ്യത്തിനായി ഇവർ കൈവശം കരുതിയിരുന്നത്. എല്ലാ വർഷവും തുടർന്നുവരുന്ന പ്രവർത്തി ഇനിയുള്ള വർഷങ്ങളിലും തുടരും എന്ന നിലപാടിലാണ് ഇവർ.

ഈ വർഷം ക്ലബ്ബിനെ നയിക്കുന്നത് പ്രസിഡന്റ് മിഥുൻ ഫ്രാൻസിസ്, സെക്രട്ടറി നിതിൻ വടക്കേൽ, ട്രെഷറർ നിബു മുതുപ്ലാക്കൽ എന്നിവരാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only