Mar 30, 2024

സത്യപ്രതിജ്ഞ ലംഘനം നടത്തിയ കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെക്കണം, ഭരണസമിതി യോഗത്തിൽ എൽഡിഎഫ് പ്രതിഷേധം,, യോഗം ബഹിഷ്കരിച്ച് പ്രസിഡണ്ടും വൈസ് പ്രസിഡണ്ട് ഇറങ്ങിപ്പോയി,


മുക്കം:
   കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ, പഞ്ചായത്തിന്റെ അഭിഭാഷകൻ അഡ്വക്കറ്റ് ദാമോദരൻ  വക്കാലത്തുകൾ പിൻവലിക്കുന്നവുമായി ബന്ധപ്പെട്ട അജണ്ടയിൽ, പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഭരണസമിതിയിലെ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അടക്കം  ഇറങ്ങിപ്പോയി, കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ കപ്പാല - എടക്കണ്ടി റോഡ് 2017 നാട്ടുകാർ  വില കൊടുത്ത് വാങ്ങി ഗ്രാമപഞ്ചായത്തിന് ഏൽപ്പിക്കുകയും പഞ്ചായത്ത് സൈഡ് കെട്ടി പ്രവർത്തി നടത്തിയതും ആണ്, പഞ്ചായത്തിന്റെ ആസ്തിയിലുള്ള പ്രസ്തുത റോഡ്, ഒരുതരത്തിലും ബാധകമല്ലാത്ത ഒരു സ്വകാര്യ വ്യക്തി പഞ്ചായത്തിനെതിരെ നൽകിയ പരാതിയിൽ കോടതി സെറ്റിൽമെന്റ് വിളിപ്പിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പറും പഞ്ചായത്ത് ചുമതലപ്പെടുത്തിയ വക്കീലും,സെറ്റിൽമെന്റ് യോഗത്തിൽ പക്കെടുക്കു കയും, മൂന്നുതവണ നടത്തിയ സെറ്റിൽമെന്റിൽ പ്രതികളായിരുന്നവർ പങ്കെടുക്കാതിരിക്കുകയും പഞ്ചായത്തിനെ നിയമപ്രകാരം അർഹമല്ലെങ്കിലും, പ്രസ്തുത പഞ്ചായത്ത് റോഡിന് എതിർവശമായി നാലടി വീതിയിൽ  അള്ളി എസ്റ്റേറ്റിലേക്ക് ചവിട്ടു വഴി അനുവദിക്കുകയും അത് പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്താൻ ഹാർജിക്കാരൻ തയ്യാറാവുകയും ചെയ്തതിനാൽ പഞ്ചായത്തിന് അനുകൂലമായി സെറ്റിൽമെന്റ് ചെയ്യുകയുമായിരുന്നു എന്നാൽ ഇക്കാര്യത്തിൽ പ്രതികളായിരുന്നവർ ഹാജരായിരുന്നില്ല, പിന്നീട് പ്രതികൾക്ക് അനുകൂലമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് സ്വന്തം  ലെറ്റർ ഹെഡിൽ പഞ്ചായത്തിനെതിരായി പഞ്ചായത്ത് വക്കീൽ അറിയാതെ,,, പ്രതികളുടെ കയ്യിൽ കത്ത് നൽകുകയും, പ്രസ്തുത കത്ത് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കുകയും ആയിരുന്നു, പഞ്ചായത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന് പകരം പ്രതികൾക്ക് വേണ്ടി പ്രതികളിൽ നിന്ന് പാരിതോഷികം കൈപ്പറ്റി പ്രതികളെ സഹായിക്കുന്നതിന് വേണ്ടി പഞ്ചായത്ത് അഭിഭാഷകനോ, സെക്രട്ടറിയോ,, വാർഡ് മെമ്പറോ അറിയാതെ വൈസ് പ്രസിഡണ്ട് ജംഷി ത് ഒളകര കത്ത് നൽകിയത് ചട്ടലങ്കനവും, ഭരണഘടന അലങ്കനവും,, സത്യപ്രതിജ്ഞാന ലങ്കരവുമാണ്, കോടതിയിൽ നടക്കുന്ന ഒരു കേസിൽ ആര് അപേക്ഷ നൽകിയാലും നിലവിലുള്ള പഞ്ചായത്ത്  വക്കീൽ മുഖേന യാണ് പഞ്ചായത്തിന്റെ വാദം അവതരിപ്പിക്കേണ്ടത്, ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയും, വാർഡ് മെമ്പറും, കോടതിയുടെ നിർദ്ദേശപ്രകാരം, കോടതി നിർദ്ദേശിച്ച സെറ്റിൽമെന്റ് മുമ്പാകെ പഞ്ചായത്ത് വക്കീൽ മുഖേന ഹാജരായി മൊഴി നൽകിയിട്ടുള്ളതാണ്, എന്നാൽ ഈ മൊഴികൾക്കെല്ലാം വിരുദ്ധമായി വൈസ് പ്രസിഡണ്ട്  പ്രതികൾക്ക് അനുകൂലമായി പ്രതികളുടെ കയ്യിൽ സെക്രട്ടറിയും വാർഡ് മെമ്പറും നൽകിയ മൊഴിക്ക് വിരുദ്ധമായി പ്രതികളുടെ കയ്യിൽ കത്ത് നൽകി കോടതിയെ തെറ്റിദ്ധരിച്ച് ഇരിക്കുകയാണ്, തനിക്ക് യാതൊരു അധികാരവും ഇല്ലാത്ത  ഒരു കേസിൽ പ്രതികൾക്ക് വേണ്ടി പ്രതികളുടെ സഹായം സ്വീകരിച്ച് ഇത്തരത്തിൽ ഒരു കത്ത് നൽകിയത് സത്യപ്രതിജ്ഞ ലംഘനമാണ്, കോടതിയിൽ അത്യാവശ്യമെങ്കിൽ പഞ്ചായത്ത് പ്രസിഡണ്ടിനോ, വിവരാവകാശ ഓഫീസർക്കോ  മാത്രം വക്കീൽ മുഖേന കോടതിയിൽ സമർപ്പിക്കാവുന്ന രേഖകൾ എന്ന വ്യാജേന ഇത്തരം ഒരു കത്ത് നൽകിയത് സത്യപ്രതിജ്ഞാ ലംഘനം ആയതിനാൽ വൈസ് പ്രസിഡണ്ട് ജംഷീദ് ഉളകര രാജിവെക്കണമെന്ന് ശനിയാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിൽ എൽഡിഎഫ് മെമ്പർമാർ ആവശ്യപ്പെട്ടു,  ഇതിൽ പ്രകോപിതരായ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അടക്കമുള്ള യുഡിഎഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ച് അജണ്ടയിൽ  തീരുമാനമെടുക്കാതെ ഇറങ്ങി പോവുകയായിരുന്നു, ഇതിൽ പ്രതിഷേധിച്ച് ഇടതു മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർ ണ നടത്തി,, ഇടത് മെമ്പർമാരായ കെപി ഷാജി, കെ ശിവദാസൻ,എം ർ.സുകുമാരൻ, കെ കെ നൗഷാദ്, ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, ഇ പി,അജിത്ത് , സിജി സിബി എന്നിവരാണ് വൈസ്  പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട്  പ്രതിഷേധം നടത്തിയത്, ഇത് സംബന്ധിച്ച് വൈസ് പ്രസിഡണ്ടിന് അയോഗ്യൻ ആക്കണം എന്ന് ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷനെ സമീപിക്കാനും ഇടത് മെമ്പർമാർ തീരുമാനിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only