മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഇന്ന് രാവിലെയാണ് ഈ സംഭവങ്ങൾ, പഞ്ചായത്ത് ഭരണസമിതി യോഗം ചേരണമെന്ന് ഇടതുപക്ഷ മെമ്പർമാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു, മാർച്ച് 31 വരെ വാഹനത്തിൽ കുടിവെള്ളം എത്തിക്കാൻ 6 ലക്ഷം രൂപ ഗവൺമെന്റ് അനുവദിച്ചിരുന്നു, ഇക്കാലത്ത് ടെൻഡർ ക്ഷണിച്ചെങ്കിലും, ഭരണസമിതി തീരുമാനം ഇല്ലാത്തതിനാൽ വാഹനത്തിൽ കുടിവെള്ളം നൽകാൻ കഴിയുന്നില്ല അടിയന്തരമായി ഇക്കാര്യം തീരുമാനനിക്കാൻ ഭരണസമിതി യോഗം ചേരാൻ, ആവശ്യപ്പെട്ടെങ്കിലും പ്രസിഡണ്ട് തയ്യാറാകുന്നില്ല, യോഗം ചേരണമെങ്കിൽപഞ്ചായത്തിന്റെ താൽക്കാലിക ഡ്രൈവറെ നിയമിക്കാൻ ഉള്ള അജണ്ട കൂടി ഉൾപ്പെടുത്തണം എന്നായിരുന്നു പ്രസിഡണ്ടിന്റെ ആവശ്യം, എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പ്രോട്ടോകോൾ ബാധകമായതിനാൽ ഈ അജണ്ട ഉൾപ്പെടുത്താൻ സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർ സമ്മതിച്ചിരുന്നു, എട്ടാം വാർഡിലെ ഒരു റോഡുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ, പഞ്ചായത്തിന് അനുകൂലമായി കോടതിയിൽ മൊഴി നൽകിയ സെക്രട്ടറിക്കും വാർഡ് മെമ്പർക്കും എതിരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അതേ കോടതിയിൽ സ്വന്തം ലെറ്റർ ഹെഡിൽ പഞ്ചായത്തിനെതിരെ കേസ് നൽകിയ വ്യക്തികൾക്ക് അനുകൂലമായി സത്യവാങ്മൂലം എഴുതി നൽകിയത് ചർച്ചചെയ്യണം എന്ന് ആവശ്യപ്പെട്ട് എട്ടാം വാർഡ് മെമ്പർ നൽകിയ കത്ത് അജണ്ടയിൽ ഉൾപെടുതാൻ പ്രസിഡന്റ് തയ്യാറാകാത്തതും, ശനിയാഴ്ച 5 മണിവരെ ഭരണ സമിതി മീറ്റിങ്ങിനു പ്രസിഡന്റ് അനുമതി നൽകിയില്ല ഈ പ്രശ്നവുമായി ബന്ധപെട്ടു ഇന്ന് രാവിലെ സംസാരിക്കാൻ ശ്രമിച്ച സെക്രട്ടറിയേ പ്രസിഡന്റ് അധിക്ഷേപിക്കുക ആയിരുന്നു, ഇതിൽ പ്രതിഷേധിച്ചു ജീവനക്കാർ ഒന്നടങ്കം പ്രസിഡൻ റ്റിന്റെ റൂമിലെത്തി പ്രേതിഷേധിക്കുക ആയിരിന്നു സെക്രട്ടറിയേ ഴും ജീവനക്കാരെ ഭീഷണിപ്പെടുത്തിയും, ഭരണസമിതി യോഗം അട്ടിമറിക്കുകയും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുമ്പോൾ സർക്കാർ അനുവദിച്ച ഫണ്ട് പോലും ചെലവഴിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന പഞ്ചായത്ത് പ്രസിഡണ്ടിനും വൈസ് പ്രസിഡന്ററിനും എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഇടതുപക്ഷ മെമ്പർമാർ പറഞ്ഞു ഇതിൽ പ്രതിഷേധിച്ച് നാളെ എൽഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്താനും തീരുമാനിച്ചു
Post a Comment