Mar 22, 2024

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അറിയിപ്പ്


കൂടരിഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ വികസനക്കുതിപ്പിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കൃത്യതയും വേഗതയും ശാസ്ത്രീയതയും നൽകുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ ജി ഐ എസ് മാപ്പിംഗ് പദ്ധതി നടപ്പിലാക്കുന്ന വിവരം അറിഞ്ഞുകാണുമല്ലോ. പദ്ധതിയുടെ ഭാഗമായുള്ള, ഡ്രോൺ സർവ്വേ, ഡി ജി പി എസ് സർവ്വേ, പൊതു ആസ്തി സർവ്വേ എന്നിവ വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. അടുത്തത് ഏറ്റവും സുപ്രധാനമായ ജി ഐ എസ് എനാബിൽഡ് ഡോർ ടു ഡോർ സർവ്വേയാണ്.

ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളിൽ നിന്നും പഞ്ചായത്ത് നടപ്പിലാക്കിവരുന്ന വിവിധ ക്ഷേമ, വികസന പദ്ധതികൾക്ക് ആവശ്യമായ സമഗ്ര വിവര ശേഖരണമാണ് ലക്ഷ്യവെക്കുന്നത്.

വിവിധ ക്ഷേമ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുവാനും, ജില്ലാ, ബ്ലോക്ക്, സംസ്ഥാന, കേന്ദ്ര പദ്ധതികൾക്ക് ആവശ്യമായ പദ്ധതി രേഖകൾ സമർപ്പിക്കുന്നതിനും പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിഭാഗം ജനങ്ങളുടെയും സമഗ്ര വിവരങ്ങൾ അത്യാവശ്യമാണ്. അത് കൊണ്ടുതന്നെ ഈ ജി ഐ എസ് മാപ്പിങ് പദ്ധതി അത്രമേൽ പ്രാധാന്യം ഉള്ളവയാണെന്നും യാതൊരു കാരണവശാലും പഞ്ചായത്ത് പരിധിയിലെ ഒരു കുടുംബം പോലും പ്രസ്തുത വിവര ശേഖരണ പദ്ധതിയിൽ ഉൾപെടാതിരിക്കരുത് എന്നും അറിയിക്കുന്നു.

എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും കുടുംബം സർവ്വേ സമയത്തു വീട്ടിൽ ആളുകളില്ലാത്തതിനാൽ വിവരം കൈമാറാൻ സാധിച്ചില്ല എങ്കിലും, ഏതെങ്കിലും കെട്ടിടത്തിൽ സർവ്വേ ജീവനക്കാർ വന്നില്ല എങ്കിലും ആ വിവരം നിർബന്ധമായും കൗൺസിലരുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടാതെ സമഗ്രവും സത്യസന്ധവും സമ്പൂർണ്ണവുമായ വിവരങ്ങൾ നൽകിക്കൊണ്ട് മുഴുവൻ ആളുകളും പദ്ധതിയുടെ ഭാഗമായി എന്ന് ഉറപ്പ് വരുത്തണമെന്ന് ഓർമിപ്പിക്കുന്നു. ഏതൊരു പദ്ധതിയുടെയും പൂർണ്ണ വിജയം പൊതുജനങ്ങളുടെ സഹകരണതിനെ ആശ്രയിച്ചരിക്കുന്നു എന്നതിനാൽ നിങ്ങൾ ഓരോരുത്തരുടെയും എല്ലാവിധ സഹായവും സമ്പൂർണ സഹകരണവും അഭ്യർത്ഥിക്കുന്നു.

ആവശ്യമായ രേഖകൾ
1.കെട്ടിട നികുതി
2. ആധാർകാർഡ് കാർഡ്
3. ഭൂ നികുതി
4. ലൈസൻസ് (for commercial buildings)
5. റേഷൻകാർഡ്
6. Electricity consumer number

Secretary
Koodaranhi GP

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only