Mar 6, 2024

കോടഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി


കോടഞ്ചേരി: കാട്ടിൽ നിന്നും നാട്ടിലിറങ്ങി കർഷകരെ കൊന്നൊടുക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് മഹാത്മ കർഷസംഘം ആവശ്യപ്പെട്ടു.1972ലെ വനം വന്യജീവി സംരക്ഷണം നിയമം മനുഷ്യ ജീവിതത്തിന് ഭീഷണി ആണെന്നും, ഇത് പൊളിച്ച് എഴുതാനുള്ള ആർജ്ജവം സർക്കാർ കാണിക്കണമെന്നുംയോഗം ആവശ്യപ്പെട്ടു. മഹാത്മ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ നടത്തിയ പന്തളം കൊളുത്തി പ്രകടനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.


സംഘം പ്രസിഡണ്ട് ജോൺ നെടുങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസ് പുത്തൻകണ്ടം, ഫ്രാൻസിസ് മുണ്ടാട്ടിൽ, ഷിബു മണ്ണൂർ, സണ്ണി കാരിക്കൊമ്പിൽ, ജോയ് മോളത്ത് , ഷാജി വണ്ടനാകര എന്നിവർ ആശംസകൾ നേർന്നു.

 പ്രകടനത്തിന് ബിബി തിരുമല, സാബു കൂട്ടിയാനി, ലിഷോ മണ്ണൂർ, ബേബി പുളിക്കൽ, ജോസ് തെങ്ങനാൽ എന്നിവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only