Mar 17, 2024

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുക്കത്ത് യൂത്ത് കോൺഗ്രസ്‌ നൈറ്റ് മാർച്ച്‌


മുക്കം :പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ നിന്ന് മുക്കത്തേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നോർത്ത് കാരശ്ശേരിയിൽ വച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ കെ പി സുഫിയാൻ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ മുഹമ്മദ്‌ ദിഷാൽ ദീപശിഖ നൽകി പരിപാടിക്ക് തുടക്കം കുറിച്ചു. മുക്കം മിനി പാർക്കിൽ നടന്ന സമാപന പരിപാടി ഡി. സി. സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു, നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ മുഹമ്മദ്‌ ദിഷാൾ അധ്യക്ഷനായിരുന്നു, മുക്കം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം സിറാജുദ്ദീൻ, എം. ടി അഷ്‌റഫ്‌, ബോസ് ജേക്കബ്,അലക്സ്‌ തോമസ്,വി.എൻ ഷുഹൈബ്, നിഷാദ് വീച്ചി, ജിതിൻ പല്ലാട്ട്, വേണു കല്ലുരുട്ടി,സമാൻ ചാലൂളി, എം മധുമാഷ്, ഷിജു ചെമ്പനാനി , സലീം തോട്ടത്തിൻ കടവ്,നിഷാദ് മുക്കം, ജുനൈദ് പാണ്ടികശാല,ജംഷിദ് ഒളകര, കുഞ്ഞാലി മമ്പാട്ട്, ഫൈസൽ ആനയാംകുന്ന്, സുഹൈർ കൊടിയത്തൂർ എന്നിവർ സംസാരിച്ചു


പ്രകടനത്തിന് മുഹമ്മദ്‌ നിസാർ, ഉനൈസ്, ഷാനിബ് ചോണാട്, ജംഷീദ് എരഞ്ഞിമാവ്, ലെറിൻ റാഹത്ത്, ജോർജ്കുട്ടി, ജോഷ്വ കോടഞ്ചേരി, ഷറഫലി ചെറുവാടി, തനുദേവ്, അഭിജിത് കാരശ്ശേരി, ആഷിക്ക് ചേന്നമംഗല്ലൂർ, ഷംസീർ കുറ്റിപ്പാല , ബാബു മലാംകുന്ന്, നൗഫൽ മാട്ടുമുറി, റനീഷ് കൊടിയത്തൂർ,റിയാസ് കൽപ്പൂർ പ്രഭാകരൻ മുക്കം, സിജു മാഷ്, ലിബിൻ അമ്പാട്ട്, ഡാനീഷ്  എന്നിവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only