Mar 10, 2024

കോടികളുടെ ആസ്തി; ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ ഇന്ത്യക്കാരന്‍


ഭക്ഷണം കഴിക്കാനും ജീവിക്കാനും ഒരു മാര്‍ഗവുമില്ലാതിരിക്കുമ്പോളാണ് ആളുകള്‍ ഭിക്ഷാടനത്തിനിറങ്ങുന്നത്. എന്നാല്‍ ഇത് തൊഴിലാക്കുന്ന ചില ആളുകളുണ്ട്. അത്തരത്തില്‍ ഒരാളാണ് ഭരത് ജെയിന്‍. 7.5 കോടി രൂപയുടെ ആസ്തിയുള്ള ഭരത് ജെയിന്‍ ലോകത്തിലെ ഏറ്റവും ധനികനായ യാചകനാണെന്നാണ് പറയപ്പെടുന്നത്.


40 വര്‍ഷത്തിലേറെയായി ഭരത് ജെയിന്‍ ഭിക്ഷാടനം തൊഴില്‍ ആക്കിയിട്ട്. ഒരു ദിവസം 10 മുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യും. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍ അല്ലെങ്കില്‍ ആസാദ് മൈതാനം പോലുള്ള പ്രമുഖ സ്ഥലങ്ങളിലാണ് ഭരത് ജെയിന്‍ യാചിക്കുക. ഭിക്ഷാടനത്തിന് അവധിയെടുക്കാറില്ല.

1.2 കോടി രൂപ വിലമതിക്കുന്ന 2 ബിഎച്ച്‌കെ ഫ്‌ലാറ്റ് സ്വന്തമാക്കി. താനെയില്‍ രണ്ട് കടകളും അദ്ദേഹത്തിനുണ്ട്. അതിന് പ്രതിമാസം 30,000 രൂപ വാടക ലഭിക്കും. കുടുംബം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭിക്ഷാടനം ഉപേക്ഷിക്കാന്‍ ഭരത് ജെയിന്‍ തയാറായിട്ടില്ല. ഭിക്ഷാടനം ഇഷ്ടമാണെന്നും അത്യാഗ്രഹം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only