മുക്കം; കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ CITU തിരുവമ്പാടി നീലേശ്വരം ഡിവിഷൻ കുടുംബ സംഗമവും 35വർഷത്തെ സർവീസിനു ശേഷം വിരമിക്കുന്ന മായിൻകുട്ടിക്ക് യാത്രയയപ്പും നൽകി. യോഗം പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ CITU സംസ്ഥാന ട്രഷറർ ടി വിശ്വനാഥൻ ഉത്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എസ് പ്രജിത് സ്വാഗതം പറഞ്ഞു. നാസർ അത്തോളി അധ്യക്ഷനായി. CITU ഏരിയ പ്രസിഡന്റ് കെ ടി ബിനു. സെക്രട്ടറി ജോണി ഇടശേരി. താലൂക്ക് സെക്രട്ടറി ഇ പി അജിത്.താലൂക്ക് കമ്മറ്റി അംഗങ്ങൾ കെ റഫീഖ്. എന്നിവർ സംസാരിച്ചു,തോട്ടംതൊഴിലാളികൾ നൽകിയ ഇലക്ഷൻ ഫണ്ട് ടി.വിശ്വനാഥന് കൈമാറുകയും തുടർന്ന് സുകുമാരൻ നന്ദിയും പറഞ്ഞു.
Post a Comment