Mar 19, 2024

Crime News, മകള്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിന്റെ വീടിന് തീയിട്ട് വീട്ടുകാര്‍, രണ്ടുപേര്‍ വെന്തുമരിച്ചു


മകള്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിന് പിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീയിട്ട് വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. അന്‍ഷിക കേശര്‍വാനി എന്ന യുവതിയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ പെണ്ണിന്റെ വീട്ടുകാര്‍ ഭര്‍ത്താവിന്റെ വീടിന് തീയിടുകയായിരുന്നു.

സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. യുവതിയുടെ അമ്മായിയമ്മയും അമ്മായിയപ്പനുമാണ് വെന്തുമരിച്ചത്. രാജേന്ദ്ര കേശര്‍വാനി, ശോഭാ ദേവി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തി



സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് അന്‍ഷിക ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തി. ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ അന്‍ഷികയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ വീടിന് തീയിടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് ഉടന്‍ തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും അഗ്‌നിശമന സേനയെ അറിയിക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീയണച്ചത്. അഗ്‌നിശമന ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only