Apr 17, 2024

ആതുര ശുശ്രൂഷാ രംഗത്ത് മികച്ച മാതൃകയായി റോട്ടറി മിസ്റ്റി മെഡോസ്


തിരുവമ്പാടി :

സാന്ത്വന ചികിത്സ എന്നത് ഇന്ന് ആതുര ശുശ്രൂഷാ രംഗത്തെ ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പും സാന്ത്വന ചികിത്സക്ക് ഏറെ പ്രധാനപ്പെട്ട സ്ഥാനം നൽകുന്നുണ്ട്.

തിരുവമ്പാടി പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിനോട് അനുബന്ധമായ സാന്ത്വന പരിചരണ വിഭാഗം ഈ രംഗത്ത് ഏറെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. തിരുവമ്പാടി ഫാമിലി ഹെൽത്ത് സെന്റർ ഹോം കെയർ വിഭാഗത്തിന്റെ സേവനം ഭവനങ്ങളിൽ കിടപ്പുരോഗികളായി കഴിയുന്ന നിരവധി വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഏറെ ആശ്വാസവും സമാധാനവുമായി മാറിയിട്ടുണ്ട്. 

ഈ ഹോം കെയർ വിഭാഗത്തിന്റെ ഭാഗമായി മാറുകയാണ് റോട്ടറി മിസ്റ്റി മെഡോസ് തിരുവമ്പാടി. അടുത്ത ഒരു വർഷകാലയളവിൽ എല്ലാ മാസവും നാല് ദിവസങ്ങളിൽ വീതം ആയുഷ് വിഭാഗത്തിൽപ്പെട്ട ഡോക്ടർമാരുടെ സേവനം ഹോം കെയർ വിഭാഗത്തിന് ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്യുകയും ഇക്കാര്യം ഒരു ഉടമ്പടിപത്രമായി  തയ്യാറാക്കി തിരുവമ്പാടി ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലത്തിന് കൈമാറുകയും ചെയ്തിരിക്കുകയാണ്. 

റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ ഡോ സേതു ശിവശങ്കർ, മുൻ ഗവർണർ ശ്രീധരൻ നമ്പ്യാർ, അസി. ഗവർണർ വിജോഷ് കെ ജോസ്, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ അനിൽ കുമാർ,  റോട്ടറി മിസ്റ്റി മെഡോസ് തിരുവമ്പാടി പ്രസിഡണ്ട് പി.ടി. ഹാരിസ്, സെക്രട്ടറി ഡോ. ബെസ്റ്റി ജോസ്, ട്രഷറർ എം.റ്റി. ജോസഫ് , ഡോ. സന്തോഷ് സ്കറിയ, റെജി മത്തായി, ഷാജി ഫിലിപ്പ് വിളക്കുന്നേൽ, ജോസഫ് പുളിമൂട്ടിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഗവർണർ നോമിനി മോഹൻദാസ് മേനോൻ ഉടമ്പടി പത്രം ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാജു കെ എന്നിവർക്ക് കൈമാറി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only