കോടഞ്ചേരി: കത്തോലിക്കാ കോൺഗ്രസ് (എ കെ സി സി)കോടഞ്ചേരി മേഖല 2024-2027 വർഷത്തെ ഭരണസമിതിയെ കോടഞ്ചേരി മേഖലാ ഡയറക്ടറും റിട്ടേണിംഗ് ഓഫീസറുമായ ഫാദർ കുര്യാക്കോസ് ഐക്കുളമ്പിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്തു.
മേഖലാ പ്രസിഡണ്ടായി നെല്ലിപ്പൊയിൽ സ്വദേശി ജോസഫ് ആലവേലിയെ തെരഞ്ഞെടുത്തു.
വിത്സൻ തറപ്പിൽ (സെക്രട്ടറി,വലിയകൊല്ലി),റെജി പേഴത്തിങ്ങൾ (ട്രഷറർ,തെയ്യപ്പാറ)തുടങ്ങിവരെയും തിരഞ്ഞെടുത്തു.
അസിസ്റ്റന്റ് വികാരി ഫാദർ ജിതിൻ പന്തലാടിക്കൽ,മേഖല കോഡിനേറ്റർ സജി കരോടട്ട്,റെജി ചിറയിൽ,ഷില്ലി സെബാസ്റ്റ്യൻ തുടങ്ങിയവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
Post a Comment