ചൂടിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. നിർജ്ജലീകരണം ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങളും ഉണ്ട്. അത്തരത്തില്‍ വേനൽക്കാലത്ത് നിങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അതിനാല്‍ ഈ സമയത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തുന്നത് ഏറെ പ്രധാനമാണ്. ചൂടിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. നിർജ്ജലീകരണം ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങളും ഉണ്ട്. അത്തരത്തില്‍ വേനൽക്കാലത്ത് നിങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
◾ഒന്ന്...
ഉപ്പിട്ട സ്നാക്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയ ചിപ്സ് പോലെയുള്ള ഭക്ഷണങ്ങള്‍ നിർജ്ജലീകരണത്തിന് കാരണമാകും. കാരണം ഉപ്പ് ശരീരത്തില്‍ നിന്നും ജലാംഷം നഷ്ടപ്പെടുത്തും. അതിനാല്‍ വേനല്‍ക്കാലത്ത് ഇത്തരം ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക.
◾രണ്ട്...
എരിവുള്ള ഭക്ഷണങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിയര്‍പ്പ് വര്‍ധിപ്പിക്കുകയും വലിയ അളവില്‍ ദ്രാവകം നഷ്ടപ്പെടുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും.
◾മൂന്ന്...
സംസ്കരിച്ച മാംസം ആണ് അടുത്തതായി ഒഴിവാക്കേണ്ടത്. സംസ്കരിച്ച മാംസങ്ങളില്‍ സോഡിയം കൂടുതലാണ്. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
◾നാല്...
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഞ്ചസാര കൂടുതലുള്ള മിഠായികള്‍, പേസ്ട്രികള്‍ തുടങ്ങിയവയും നിര്‍ജ്ജലീകരണത്തിന് കാരണമാകും.
▪️അഞ്ച്...
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ ഉപ്പും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും.
◾ആറ്...
കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാപ്പി, ചില സോഡകള്‍ തുടങ്ങിയ പാനീയങ്ങളില്‍ കഫൈന്‍ അടങ്ങിയിട്ടുണ്ട്. ഇതും നിര്‍ജ്ജലീകരണത്തിന് കാരണമാകും.
◾ഏഴ്...
മദ്യം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മദ്യപിക്കുന്നതും നിര്‍ജ്ജലീകരണത്തിന് കാരണമാകും. മദ്യപാനം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതല്ല.
Post a Comment