കോഴിക്കോട്: കോഴിക്കോട് ഫ്രഷ്‌കട്ട് കോഴി വേസ്റ്റ് മാനേജ്‌മെൻ്റ് സെൻ്ററിലേക്ക് നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തി.
ശുദ്ധവായുവും ശുദ്ധജലവും തിരികെ തരണമെന്നാണ് ആവശ്യം. കോടഞ്ചേരി കരിമ്പാലക്കുന്ന്-അമ്പായത്തോട് അതിര്‍ത്തിയില്‍ ഇരുതുളിപ്പുഴയോരത്ത് കട്ടിപ്പാറ പഞ്ചായത്ത് പരിധിയിലാണ് ഫ്രഷ്കട്ട് എന്ന പൗൾട്രി വേസ്റ്റ് മാനേജ്‌മെൻ്റ് പ്രവർത്തിക്കുന്നത്. ഇവിടെ നടന്ന പ്രതിഷേധ മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
ഫ്രഷ്‌കട്ട് വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. നാല് വർഷത്തിലേറെയായി ഇവിടെ കമ്പനി വന്നതോടെ ജീവിതം ദുസ്സഹമായതായി നാട്ടുകാർ പറയുന്നു. ജില്ലയിലെമ്പാടുമുള്ള കോഴിക്കടകളിൽ നിന്നുള്ള മാലിന്യം ഈ കേന്ദ്രത്തിലേക്കാണ് കൊണ്ടുവരുന്നത്. പ്രദേശമാകെ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നതിനാൽ മൂക്കുപൊത്താതെ വയ്യാത്ത അവസ്ഥയാണ്. വെള്ളം മലിനമാകുകയാണെന്നും സമരക്കാർ ആരോപിച്ചു.
ഇതിനോടകം നിരവധി പരാതികൾ വിവിധ സ്ഥാപനങ്ങൾക്ക് നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്‌തെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സ്ഥാപനത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് ജനകീയ സമിതി ഭാരവാഹികൾ പറയുന്നു. പ്രതിഷേധ മാർച്ച് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
Post a Comment