May 31, 2024

മുക്കം.മണാശേരിയിൽ ഗുണ്ടസംഘത്തിന്റെ ക്രൂരമർദനം: മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ


മുക്കം: റസ്റ്റാറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്റെ പണം കൊടുക്കാത്തതിന് മധ്യവയസ്കനെ ഗുണ്ടസംഘം ക്രൂരമായി മർദിച്ചു.മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ചാത്തമംഗലം നെച്ചൂളി സ്വദേശി പനങ്ങാട് വീട്ടില്‍ മുസ്തഫക്കാണ് മർദനമേറ്റത്. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ മുസ്തഫ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയിലാണ്.


ചൊവ്വാഴ്ച രാത്രി ഒമ്പതിന് മണാശ്ശേരിയിലെ റസ്റ്റാറന്റില്‍ വെച്ചാണ് മുസ്തഫയെ ഗുണ്ടസംഘം മർദിച്ചത്. ആക്രമണത്തിനുശേഷം ഒളിവില്‍പോയ പ്രതികളെ മുക്കം പൊലീസ് പിടികൂടി.

ജോലികഴിഞ്ഞ് മണാശ്ശേരിയിലെ റസ്റ്റാറന്റില്‍നിന്ന് ഭക്ഷണം കഴിക്കുമ്ബോള്‍ ആറു പേരടങ്ങിയ സംഘമെത്തി തങ്ങള്‍ കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കണമെന്ന് മുസ്തഫയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, നിങ്ങള്‍ കഴിച്ച ഭക്ഷണത്തിന്റെ തുക ഞാൻ എന്തിന് കൊടുക്കണമെന്ന് തിരിച്ചുചോദിച്ച മുസ്തഫയെ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും ശരീരമാസകലം മർദിക്കുകയും ചെയ്തു. മുസ്തഫയുടെ ഇരുചക്ര വാഹനവും പ്രതികള്‍ തകർത്തു. വാരിയെല്ലിന് പൊട്ടലുമുണ്ട്. ആക്രമികള്‍ സ്ഥിരമായി ഇത്തരത്തില്‍ പണം ചോദിച്ച്‌ ആക്രമണം നടത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only