കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 21 ആം വാർഡ് പട്ടരാട് പ്രദേശത്ത് വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പടിഞ്ഞാറേടത്ത് ബിജുവിന്റെ മകൻ ജോയൽ ഇന്നലെ രാത്രി 8.30 ന് അദ്ദേഹം സഞ്ചരിക്കുന്ന സ്കൂട്ടറിന് നേരെ കാട്ടുപന്നി ആക്രമണം ഉണ്ടായതിനെ തുടർന്ന് സ്കൂട്ടർ അപകടത്തിൽ പെടുകയും ജോയലിന്റെ കൈകാലുകൾക്ക് സാരമായ പരിക്ക് സംഭവിക്കുകയും ബൈക്കിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിരന്തരമായ കാട്ടുപന്നി അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും ഗ്രാമപഞ്ചായത്തിന്റെ അംഗീകൃത ഷൂട്ടർമാരുടെ തോക്കുകൾ ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് പോലീസ് സ്റ്റേഷനുകളിൽ ചാരിയിരിക്കുന്ന തോക്കുകൾ ഇലക്ഷൻ കഴിഞ്ഞിട്ടും വിട്ടു കിട്ടാത്തതിനാൽ കർഷകർ അതീവ ദുരിതത്തിലാണ് എന്നും കാട്ടുപന്നിയുടെ ആക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് അർഹമായ നഷ്ടപരിഹാരത്തുക സമയബന്ധിതമായി വനംവകുപ്പ് ലഭ്യമാക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു
Post a Comment