കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.
കളപ്പുരയ്ക്കൽ ജോർജ് സിസിലി ദമ്പതികളുടെ മകനായി 1971 ൽ കല്ലുരുട്ടിയിൽ ജനനം.വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും,ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ നിന്നും ബിരുദ്ധവും പൂർത്തിയാക്കി.തുടർന്ന് 1990 ൽ മലപ്പുറത്ത് നിന്നും TTC യും,2000 ൽ തിരുവനന്തപുരത്ത് നിന്ന് B.Ed ഉം കരസ്ഥമാക്കി.പിന്നീടുള്ള വർഷങ്ങളിൽ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നായി മലയാളം,ഇംഗീഷ്,ഹിസ്റ്ററ്റി,സോഷ്യോളജി,പൊളിറ്റിക്കൽ സയൻസ്,ഇക്കണോമിക്സ്,ഫിലോസഫി,ജേർണലിസം,പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ,ഇൻ്റർ നാഷണൽ റിലേഷൻസ് എന്നിങ്ങനെ 10 വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കി.2017 ൽ MS യൂണിവേഴ്സിറ്റിയിൽ നിന്നും MPhil ഉം നേടി.ഇപ്പോൾ MA Psychology പഠിച്ചു കൊണ്ടിരിക്കുന്നു."
1991 ജനുവരി 5 ന് മലപ്പുറം കോടൂർ വെസ്റ്റ് എൽ.പി.സ്കൂളിൽ അദ്ധ്യാപക ജീവിത ആരംഭം.1995 ൽ കല്ലാനോട് സെൻ്റ് മേരീസ് എൽ.പി.സ്കൂൾ(LPSA),2000 ൽ കുണ്ടുതോട് പി.ടി.ചാക്കോ മെമ്മോറിയൽ ഹൈസ്ക്കൂൾ(HSA മലയാളം),ഇതേ വർഷം വേനപ്പാറ ഹോളി ഫാമിലി HSS ലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും 2017 ൽ ഇതേ സ്ക്കൂളിൽ ഹെഡ്മാസ്റ്റർ ആയി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.2020 ൽ കുളത്തുവയൽ സെൻ്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പാൾ ആയി സ്ഥാനക്കയറ്റം ലഭിച്ചു.തുടർന്ന് 2022 ൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിലേക്ക് സ്ഥലമാറ്റം ലഭിച്ചു.അദ്ധ്യാപന രംഗത്തെ 33 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് മെയ് 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്നു.
2022 - 24 കാലഘട്ടം കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സമസ്ത മേഖലകളിലും ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി സ്കൂളിൻ്റെ ഉയർച്ചയ്ക്കായി സഹപ്രവർത്തകരെയും പി.ടി.എ യും ചേർത്ത് നിർത്തുകയും,വിദ്യാർത്ഥികളെ കേൾക്കുകയും കരുതുകയും ചെയ്യുന്ന നേതൃത്വം.ശരിയായ ആരോഗ്യമുള്ള ഒരു തലമുറയുടെ പിറവിക്ക് സ്കൂളിലെ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളെ മികച്ച നിലവാരത്തിലെത്തിക്കണമെന്ന് മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ പല വർഷങ്ങളായി വിവിധ വിഷയങ്ങൾ പഠിച്ച് ആർജ്ജിച്ചെടുത്ത അറിവുകൾ ഉപയോഗിച്ച് അദ്ദേഹം നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്.
Post a Comment