May 24, 2024

ജൽ ജീവൻ കുഴികൾ ജീവനെടുക്കുന്നു:മുസ്ലിം ലീഗ്


കാരശ്ശേരി :കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകളുടെ സൈഡ് കീറി പൈപ്പിട്ട് പ്രവർത്തി പൂർത്തീകരിക്കാത്തത് കാരണം മനുഷ്യജീവനകൾക്കും ഭീഷണിയാകുന്നു.

പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
വലിയ കുഴി നീളത്തിൽ എടുത്തത് കാരണം വീടുകളുടെ സംരക്ഷണഭിത്തി തകർന്നു റോഡ് സഞ്ചാരയോഗ്യമല്ലാതായും മലവെള്ളപ്പാച്ചിലിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടും നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.


ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ റോഡിൻ്റെ അറ്റകുറ്റപണി യഥാസമയം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കാമെന്ന് എംഎൽഎ ഉൾപ്പെടെയുള്ള അധികൃതർ ഉറപ്പ് നൽകിയിരുന്നു.
കുഴിയെടുത്ത് പൈപ്പിടൽ പദ്ധതികൾ നേരത്തെ പൂർത്തീകരിച്ചെങ്കിലും ടാറിങ് കോൺക്രീറ്റ് പ്രവർത്തികൾ നാലു മാസത്തിലേറെ ഇഴഞ്ഞ് നീങ്ങിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.



കാരശ്ശേരി പഞ്ചായത്തിലെ തേക്കും കുറ്റി കപ്പാല റോഡിൽ തീർത്തും ദുസ്സഹമായ യാത്രാ പ്രശ്നമായി ഈ വലിയ കുഴികൾ മാറി.
വിഷയത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സമരം കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്
പി എം സുബൈർ ബാബു ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി മുഖ്യപ്രഭാഷണം നിർവഹിച്ചു.

ഒരു പദ്ധതിയുടെ പേരിൽ ജനജീവിതം ദുസഹമാക്കിയ അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നും അടിയന്തര പരിഹാരമുണ്ടാകണമെന്നും പ്രതിഷേധ സമരം അധികാരികളോട് ആവശ്യപ്പെട്ടു.

എം കെ സെയ്താലി അധ്യക്ഷത വഹിച്ച ചടങ്ങിൽ.
ആലി ചോലശ്ശേരി, ഡോ:ഹുസൈൻ ചീനിക്കുഴി,ഡോ:അലി അക്ബർ കിലത്ത്,റാഷിദ് മുള്ള മടക്കൽ,സുധീർ മാളിയേക്കൽ,അയ്യൂബ് പാറക്കൽ,പി കെ കുഞ്ഞാപ്പ,മൂസകുട്ടി ചോലശ്ശേരി,ഹംസ പറമ്പാടൻ,മുഹമ്മദ് കുട്ടി എടക്കണ്ടി,അഷ്റഫ് മുള്ളമഠക്കൽ,
കുഞ്ഞിമുഹമ്മദ് കുന്നക്കാടൻ,ഉസ്മാൻ കീലത്ത്,നിസാം വിളഞ്ഞി പിലാൻ,സെയ്താലി തറയിങ്ങൽ,മമ്മദ് ചട്ടിയാൻ തൊടി,ഹനീഫ മംഗലം,അശ്റഫ് പാലക്കത്തൊടി,ഫായിസ് പറമ്പാടൻ,മുസ്തഫ ചോലശ്ശേരി,കുഞ്ഞിതു തട്ടാഞ്ചേരി,ജാവിദ് കണക്കശ്ശേരി,കുഞ്ഞിതു തട്ടാഞ്ചേരി,മുസ്തഫ കുന്നക്കാടൻ,ഫൈജാസ് മൂഴിയൻ,നാസർ തട്ടാഞ്ചേരി,തുടങ്ങിയവർ പങ്കെടുത്തു.

യൂസഫ് പാലക്കത്തൊടി സ്വാഗതവും സി ടി മുഹമ്മദലി നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only