കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമത്തിൽ യുവാവിന് എതിരെ കേസെടുത്ത് പൊലീസ്. കോടഞ്ചേരി സ്വദേശി രഞ്ചുവിന് എതിരെയാണ് കേസ്. ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാണ് എഫ്‌ഐആർ. ഐപിസി 341, 323, 324, 506, 294 (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
സ്വകാര്യ ആശുപത്രിയിലെ ഡോ. സുസ്മിതിന് നേരെയായിരുന്നു ചികിത്സക്ക് എത്തിയ യുവാവിന്റെ പരാക്രമം. വാഹനാപകടത്തെ തുടർന്ന് ഇന്നലെ രാത്രി ചികിത്സ തേടിയെത്തിയ കോടഞ്ചേരി സ്വദേശിയായ യുവാവാണ് ഹോളി ക്രോസ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ മടക്കി അയച്ചിരുന്നു. എന്നാൽ, മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർക്ക് നേരെ യുവാവ് അശ്ലീല വാക്കുകൾ ഉപയോഗിച്ചു. ഈ ദൃശ്യങ്ങൾ പകർത്തിയ ഡോ. സുസ്മിതിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടറുടെ ഫോൺ നിലത്തെറിഞ്ഞു.
പരുക്കേറ്റ ഡോ. സുസ്മിത് ചികിത്സ തേടി. കോടഞ്ചേരി പോലീസിൽ യുവാവിനെതിരെ പരാതി നൽകി. ആക്രമണം നടത്തിയ യുവാവ് മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് സൂചന.
Post a Comment