Jun 24, 2024

പ്ലസ് വൺ ഫ്രഷേഴ്‌സ് ഡേ 2024 സംഘടിപ്പിച്ചു


കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ സയൻസ്, കോമേഴ്‌സ് ക്ലാസ്സുകളിലേയ്ക്ക് അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം ഫ്രഷേഴ്‌സ് ഡേ 2024 സംഘടിപ്പിച്ചു.

ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം വിശുദ്ധ ഗ്രന്ഥങ്ങൾ സീനിയർ വിദ്യാർത്ഥികൾ ചടങ്ങിൽ ഏവർക്കുമായി വായിച്ചു.

പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷനായ ചടങ്ങിൽ 
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് വിശിഷ്ടാതിഥികൾ ഭദ്രദീപം കൊളുത്തുകയും പ്രിൻസിപ്പലും അദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥികൾക്ക് വെളിച്ചത്തിന്റെ, അറിവിന്റെ പ്രതീകമായ കത്തിച്ച മെഴുകുതിരികൾ പകർന്നു നൽകുകയും പുതിയ അധ്യയന വർഷത്തെ മികവിനായി ഏവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

കോടഞ്ചേരി ഗവ. കോളേജ് പി ജി സൂവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജോബിരാജ് റ്റി മുഖ്യപ്രഭാഷണവും സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സി. മെൽവിൻ എസ് ഐ സി അനുഗ്രഹീത പ്രഭാഷണവും നിർവ്വഹിച്ചു.

 മാനേജ്മെൻറ് പ്രതിനിധി സി. സുധർമ്മ എസ് ഐ സി, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ബിന്ദു ജോർജ്, പൂർവ വിദ്യാർത്ഥി അബിൻ ബാബു, പ്ലസ് ടു വിദ്യാർത്ഥിനി ലിയ തോമസ് തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഒന്നാം വർഷം ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കമ്പ്യൂട്ടർ അദ്ധ്യാപകൻ റോഷൻ ചാക്കോ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. പ്ലസ് ടു സയൻസ് വിദ്യാർത്ഥിനികളായ അൻവിയ ടിജി, നേഹ പി മുന്ന എന്നിവർ പ്രോഗ്രാം ആങ്കറിങ്ങ് നടത്തി.

പ്ലസ്ടു
വിദ്യാർത്ഥികൾ ചേർന്ന് വേദിയിൽ നവാഗതർക്ക് സ്വാഗതമോദി അവതരിപ്പിച്ച നൃത്ത ശിൽപ്പം വേറിട്ടതായി. 

സീനിയർ വിദ്യാർത്ഥികൾ പുതുതായി കടന്നുവന്ന വിദ്യാർത്ഥികൾക്ക് ആശംസാ കാർഡുകളും മധുര പലഹാരവും ചായയും നല്കി വരവേൽപ്പ് ഗംഭീരമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only