കൊച്ചി: 30 കോടിയുടെ മയക്കുമരുന്ന് വിഴുങ്ങി കൊച്ചിയിലെത്തിയ ടാൻസാനിയൻ ദമ്പതികൾ പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ ഡി.ആർ.ഐ സംഘമാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഒമാനിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിയ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലുവ താലക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ ശരീരത്തിനുള്ളിൽ ക്യാപ്സ്യൂൾ രൂപത്തിലുള്ള കൊക്കൈൻ ഒളിപ്പിച്ചതായി തെളിഞ്ഞു.
യുവാവിന്റെ വയറ്റിൽ നിന്നും ഏകദേശം രണ്ടു കിലോയോളം കൊക്കൈൻ കണ്ടെടുത്തു. യുവാവിനെ റിമാൻഡ് ചെയ്തു. യുവതിയുടെ ശരീരത്തിലും സമാനമായ അളവിൽ മയക്കുമരുന്ന് ഉണ്ടെന്നാണ് നിഗമനം. ഇത് പുറത്തെടുക്കാനുള്ള ശ്രമം ആശുപത്രിയിൽ പുരോഗമിക്കുകയാണ്.
ശരീരത്തിലെത്തിയാൽ ദഹിച്ചുപോകാത്ത ലീതിയിൽ ടേപ്പിൽ പൊതിഞ്ഞാണ് ക്യാപ്സ്യൂൾ രൂപത്തിലുള്ള ലഹരിമരുന്ന് കൊണ്ടുവന്നത്.
Post a Comment