മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ കുഞ്ഞാലി മമ്പാട്ടിന്റെ വിയോഗത്തിൽ പഞ്ചായത്ത് ഹാളിൽ അനുശോചന പ്രമേയവും അനുസ്മരണവും നടത്തി.
രാഷ്ട്രീയ സാംസ്കാരിക മത രംഗത്ത് നിറസാന്നിധ്യമായിരുന്ന കുഞ്ഞാലിമമ്പാട്ട് രണ്ടാം തീയതി വൈകുന്നേരം ഇഎംഎസ് ഹോസ്പിറ്റലിൽ വച്ച് തലചുറ്റി വീഴുകയും തലക്ക് ഗുരുതരമായ പരിക്ക് പറ്റുകയും മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെടുകയാണ് ഉണ്ടായത് അദ്ദേഹത്തിന്റെ വിയോഗത്തിൽ ഭരണസമിതിയും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര അനുശോചന പ്രമേയം അവതരിപ്പിച്ചു, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താ ദേവി മൂത്തേടത്ത്,ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെപി ഷാജി,ഷാഹിന ടീച്ചർ,എം ആർ സുകുമാരൻ, അഷ്റഫ് കച്ചാറമ്പത്ത്, ആമിന എടത്തിൽ,കെ കെ നൗഷാദ്, ഇ പി അജിത്ത്, ഉദ്യോഗസ്ഥരായ വി അഷ്‌റഫ്,പി പി ഷറഫുദ്ദീൻ, ഒ കെ ബേബി, അശോക് കുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി
Post a Comment