Jun 29, 2024

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു


കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ദുരന്തനിവാരണ പ്രക്രിയയിൽ പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വാഗതം ആശംസിച്ച ചടങ്ങ് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷയായി. ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ ദുരന്തസാധ്യതകൾ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം എന്നീ വിഷയങ്ങളെക്കുറിച്ചും വിവിധതരത്തിലുള്ള രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും മുക്കം ഫയർഫോഴ്സ് ഓഫീസർ എം അബ്ദുൽ ഗഫൂർ വിവരിച്ചു. ഇടിമിന്നൽ മൂലം നാശനഷ്ടങ്ങൾ ഉണ്ടായാൽ ലഭിക്കുന്ന ദുരിതാശ്വാസത്തെക്കുറിച്ച് വില്ലേജ് ഓഫീസർ രമ്യ സംസാരിച്ചു. ജനപ്രതിനിധികൾ ആയ ജോസ് തോമസ്, വി എസ് രവീന്ദ്രൻ, ബോബി ഷിബു, ജെറീന റോയ്, സീന ബിജു,ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, വി എ നസീർ, മെഡിക്കൽ ഓഫീസർ, നിർവ്വഹണ ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, തൊഴിലുറപ്പ് അംഗങ്ങൾ എമർജൻസി റെസ്പോൺസ് ടീം അംഗങ്ങൾ, ഫയർ ഫോഴ്സ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only