മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി പഞ്ചായത്ത് ഓഫിസിനു സമീപം ജൂൺ 28 മുതൽ ജൂലൈ 1 വരെ ഞാറ്റുവേല ചന്തക്ക് തുടക്കമായി ചന്തയിൽ വിവിധ ഫല വൃക്ഷങ്ങളുടെ തൈകൾ, പച്ചക്കറി തൈകൾ, ചെണ്ടുമല്ലി തൈകൾ,
തെങ്ങിൻ തൈകൾ, കർഷകരുടെ ഉത്പന്നങ്ങൾ, കുടുംബശ്രീ ഉല്പന്നങ്ങൾ തുടങ്ങിയവ വില്പനക്കുണ്ടാകും. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുനിതാ രാജൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര, ബ്ലോക്ക് മെമ്പർമാരായ രാജിത മൂത്തേടത്ത്, എം എ സൗദ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ , ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശിവദാസൻ കാരോട്ടിൽ , കെ കെ നൗഷാദ് ,ഇ പി അജിത്ത് കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ , കൃഷി ഓഫിസർ രേണുക കൊല്ലീരി , കൃഷി അസിസ്റ്റൻ്റുമാരായ ബാലകൃഷ്ണൻ,പി മിഥുൻ, കാർഷിക കർമ്മ സേന അംഗങ്ങൾ , കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Post a Comment