തെരട്ടമ്മൽ : തെരട്ടമ്മൽ എ എം യുപി സ്കൂളിൽ വായനാദിനവുമായി ബന്ധപ്പെട്ട "വായന വസന്തം, പരിപാടിക്ക് തുടക്കമായി. സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിന് PTA പ്രസിഡൻ്റ് ടി.പി അൻവർ ഉദ്ഘാടനം നിർവഹിച്ചു . ഹെഡ്മാസ്റ്റർ സുദീപൻ മാസ്റ്റർ ആശംസകൾ നേർന്നു. പരിപാടിയുടെ ഭാഗമായി കുട്ടികൾ നടത്തിയ അസംബ്ലി കൂടുതൽ ശ്രദ്ധേയമായി. അസംബ്ലിയിൽ പി.എൻ പണിക്കർ അനുസ്മരണം, പുസ്തകപരിചയം, എഴുത്തുകാരെ പരിചയപ്പെടൽ തുടങ്ങിയ സെഷനുകൾ നടന്നു. ഓരാഴ്ച്ച നീണ്ടുനിൽക്കുന്ന വിവിധ ക്ലബുകളുടെ വായനാവാരം പരിപാടികൾക്ക് തുടക്കം കുറിച്ചായിരുന്നു പരിപാടി സമാപിച്ചത്.
Post a Comment