മുക്കം: ആനയാംകുന്ന് ഗവ.എൽ പി സ്കൂളിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ചന്ദ്രകാന്തം 2024 എന്ന പേരിൽ വിവിധ പരിപാടികൾ നടന്നു. ബഹിരാകാശയാത്രയുടെ നേരനുഭവം കുട്ടികൾക്കു കിട്ടത്തക്ക രീതിയിൽ നടന്ന വെർച്ചർ റിയാലിറ്റി ഷോ ശ്രദ്ധേയമായി. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിതാ രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.SMC ചെയർ മാൻ ശ്രീ എ.പി മോയിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ചെറിയ നാഗൻ, ഹെഡ്മിസ്ട്രസ് ലേഖ ടീച്ചർ, ഷൈലജ ടീച്ചർ, ഷിജി ടീച്ചർ, ജിന ടീച്ചർ, ഷിനോദ് ഉദ്യാനം എന്നിവർ സംസാരിച്ചു. ചാന്ദ്രദിനത്തിൻ്റെ ഭാഗമായി കവിതാ രചന, കത്ത്, ചുമർ മാസികാ നിർമാണം ക്വിസ് തുടങ്ങി വിവിധ പരിപാടികൾ നടന്നു
Post a Comment