Jul 10, 2024

മലബാർ റിവർ ഫെസ്റ്റിവൽ: മഡ് ഫുട്ബോൾ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.


ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒയിസ്ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്റർ, റൊയാഡ് ഫാം ഹൗസിൽ വച്ച് ഈ മാസം പതിമൂന്നാം തിയ്യതി ശനിയാഴ്ച നടത്തുന്ന മഡ് ഫുട്ബോൾ മത്സരത്തിന്റെ സംഘാടനം സംബന്ധിച്ച് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഇനി ചെയ്യാനുള്ളവയുടെ ലിസ്റ്റ് തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ എടുക്കുവാനുമായി  സംഘാടക സമിതിയുടെ അവലോകന യോഗം ചേര്‍ന്നു.


മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്ന മഡ് ഗ്രൗണ്ടിന് സമീപമുള്ള റൊയാഡ് ഹട്ടിൽ വച്ച് ഓയിസ്ക വൈസ് പ്രസിഡന്റ് ഇ കെ ഷൌക്കത്തലിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്സ് കൺവീനർ അജു എമ്മാനുവൽ സന്നിഹിതനായിരുന്നു. ഓയിസ്ക ഇന്റർനാഷണൽ സെക്രട്ടറിയും മഡ് ഫെസ്റ്റ് കൺവീനറുമായ റസാഖ് പുത്തൂരും റൊയാഡ് ഗ്രൂപ്പ് ചെയര്‍മാൻ അഷറഫ് കാക്കാടും ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ പുരോഗതി യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് വിശദമായ ചര്‍ച്ചകൾ നടത്തുകയും ഇനി ആവശ്യമായ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുവാനുള്ള വ്യക്തമായ മാസ്റ്റർപ്ലാൻ തയ്യാറാക്കി ഉത്തരവാദിത്വങ്ങൾ വിഭജിച്ച് നൽകി. 

കൊടുവള്ളി, തിരുവമ്പാടി എംഎൽഎ മാരുടെയും ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണസാരഥികളുടെയും മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷരുടെയും സാന്നിധ്യം മഡ് ഫുട്ബോൾ വേദിയിൽ ഉറപ്പുവരുത്തണമെന്ന് പ്രത്യേകമായി തീരുമാനമെടുത്തു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only