Jul 6, 2024

ഹരിത കർമ്മ സേനക്ക് ആദരം : സഹകരണ ദിനാഘോഷം വേറിട്ടതായി.


കാരശ്ശേരി :നാട് വൃത്തിയാക്കി നാടിൻ്റെ സൗന്ദര്യവും നാട്ടുകാ

രുടെ ആരോഗ്യം സംരക്ഷിക്കു
ന്നതിന് മാതൃകാപരമായി സേവ
നം നിർവ്വഹിക്കുന്ന ഹരിത കർമ്മ സേന അഗങ്ങളെ ആദരിച്ചു
കൊണ്ട് കാരശ്ശേരി സഹകരണ ബാങ്ക് നടത്തി അന്താരാഷ്ട്ര സഹകരണ ദിനാഘോഷം മാതൃകയായി.മുക്കം മുൻസിപ്പാ
ലിറ്റി യിലേയും കാരശ്ശേരി,
കൊടിയത്തൂർ പഞ്ചായത്തു
കളിലേയും 98 ഹരിത കർമ്മ സേനാ അംഗങ്ങളായ വനിത ക
ളെ ചടങ്ങിൽ ആദരിച്ചു.

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാ
ടനം ചെയ്തു.ബാങ്ക് ഡയറക്ടർ എ. പി. മുരളീധരൻ അധ്യക്ഷ
നായി.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസൻ,റോട്ടറി ക്ലബ്ബ് ജില്ലാ പ്രസിഡൻറ് കെ .പി.അനിൽ
കുമാർ, മുക്കം യൂണിറ്റ് പ്രസിഡ
ൻറ് അരുണ അനിൽകുമാർ,
ഡോക്ടർ സി.ജെ.തിലക്,
ബാങ്ക് ഡയറക്ടർമാരായ ദീപ ഷാജു ,റോസമ്മ ബാബു,കെ മുഹമ്മദ് ഹാജി,അലവിക്കുട്ടി പറമ്പാടൻ, കെ.കൃഷ്ണൻകുട്ടി മാസ്റ്റർ,വിനോദ് പുത്രശ്ശേരി,
ഇമ്മാനുവൽ കാക്കക്കൂടുങ്കൽ,
മുൻ ഡയറക്ടർമാരായ കണ്ടൻ പട്ടർ ചോല, ശോഭാ കാരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
ജനറൽ മാനേജർ എം .ധനീഷ് സ്വാഗതവും ഡയറക്ടർ ഗസീബ് ചാലൂളി, നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only