Jul 7, 2024

ലിറ്റിൽ കൈറ്റ് അവാർഡ്; മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി ഫാത്തിമാബി എം. എച്ച് എസ് എസ് കൂമ്പാറ.


കോഴിക്കോട്:ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള അവാർഡ്‌ ഏറ്റുവാങ്ങി ഫാത്തിമാബി എം. എച്ച് എസ് എസ് കൂമ്പാറ. 30000 രൂപയും ക്യാഷ് അവാർഡും ശിൽപ്പവും പ്രശസ്തി പത്രവുമാണ് ലഭിച്ചത്.തിരുവനന്തപുരം നിയമ സഭ ശ്രീ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന 2023-24 വർഷത്തെ സ്കൂൾ ലിറ്റിൽ കൈറ്റ് അവാർഡ് വിതരണത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച കൂമ്പാറ ഫാത്തിമാബി സ്കൂളിനുള്ള പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പ്രധാന അദ്ധ്യാപകൻ മുഹമ്മദ്‌ ബഷീർ, കൈറ്റ് മിസ്ട്രെസ് ശരീഫ ടീച്ചർ, എസ് ഐ ടി സി ശാക്കിറ ടീച്ചർ, വിദ്യാർത്ഥികൾ ശാമിൽ, വിശാൽ, ആയിഷ, നേഹ സോജൻ എന്നിവർ ഏറ്റു വാങ്ങി.


യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്‌സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെ സ്‌കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നൽകിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only