Jul 24, 2024

ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് ആരോഗ്യ ബോധവൽക്കരണ ക്ലാസും നേതൃത്വ പരിശീലനവും നടത്തി


കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട്  യൂണിറ്റ് സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നേതൃത്വ പരിശീലനവും മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ.സിജോ പന്ത പ്പിള്ളിൽ അധ്യക്ഷത  വഹിച്ചു.മേഖലാ പ്രോഗ്രാം കോഡിനേറ്റർ ലിസി റെജി ശ്രേയസ് പ്രവർത്തനം വിലയിരുത്തി .ഉദ്ഘാടന പ്രസംഗത്തിൽ മേഖലാ ഡയറക്ടർ ഒരു നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. നെല്ലിപൊയിൽ ഹോമിയോ ഡോക്ടർ സ്മിത മഴക്കാല രോഗങ്ങളെ കുറിച്ചും ഹോമിയോ മരുന്നിന്റെ പ്രസക്തിയെ കുറിച്ചും ജീവിതശൈലി രോഗങ്ങളെ കുറിച്ചും കാസെടുത്തു .സ്റ്റാഫ് നേഴ്സ് ഡല്ല ആശാവർക്കർ പുഷ്പ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു .യൂണിറ്റ് പ്രസിഡണ്ട് പി.സി ചാക്കോ സ്വാഗതവും യു ഡി ഓ ഗ്രേസികുട്ടി വർഗീസ് നന്ദിയും ആശംസിച്ചു .പ്രസ്തുത മീറ്റിംഗിൽ റെയിച്ചൽ പ്രമാടിക്കുഴി ജോസഫ് ചക്കുമ്മൂട്ടിൽ കോഡിനേറ്റർ ലിസി റെജി എന്നിവരെ ആദരിച്ചു.പുതിയതായി കടന്നുവന്ന 7 സംഘാംഗങ്ങളെ  സ്വീകരിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only