മുക്കം : കെഎസ്ആർടിസി കണ്ടക്ടറായ മുക്കം മുരിങ്ങംപുറയിൽ എൻ ട്ടി റിയാസിന്റെ സത്യസന്ധത യും ജാഗ്രതയും കൊണ്ട് ബഷീറിന് തന്റെ ഫോൺ തിരികെ കിട്ടി. പെരിന്തൽമണ്ണ അരക്കുപറമ്പ് സ്വദേശി ബഷീറിനാണ് കഴിഞ്ഞദി വസം കെഎസ്ആർടിസി ബസിൽ ഫോൺ നഷ്ടമായത്. പെരിന്തൽമണ്ണയിൽ നിന്നും കൽപ്പറ്റ തൃശൂർ ബസ്സിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു ബഷീർ. കണ്ടക്ടർ പൈസ ചോദിച്ച പ്പോൾ കയ്യിലിരുന്ന ഫോൺ
സീറ്റിൽ വെച്ചു.മെഡിക്കൽ കോളേജിൻ്റെ സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ ഫോൺ എടുക്കാൻ മറന്നു പോയി.
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഫോൺ നഷ്ടമായ വിവരം അറിയിച്ചതിനെ തുടർന്ന് തൃശ്ശൂർ കെഎസ്ആർടിസി ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി.
ഇതിനോടകം കണ്ടക്ടർ റിയാസിന്റെ കൈകളിൽ ഫോൺ എത്തിയിരുന്നു. കെ എസ്ആർടിസി പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടി യിൽ ഉണ്ടായിരുന്ന എസ് ഐ ആർ ഹരികുമാറിനെ റിയാസ് ഫോൺ ഏൽപ്പിച്ചു.
എസ് ഐ ഹരികുമാർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഉടമസ്ഥനായ ബഷീറിനെ കെഎസ്ആ ർടിസി സ്റ്റാൻഡിലേക്ക് വരുത്തി ഫോൺ കൈമാ റുകയായിരുന്നു.
കാൻസർ ബാധിതയായ ഭാര്യയുടെ തുടർചികിത്സാർത്ഥം സ്കാനിങ്ങിനുള്ള ഡേറ്റ് അറിയാനാണ് ബഷീർ പെരിന്തൽമണ്ണയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജി ലേക്ക് വന്നത്. സാധാരണ ഒരു ഫോൺ ഉണ്ടായിരുന്ന ബഷീർ കഴിഞ്ഞ വർഷ മാണ് പണം സ്വരുക്കൂട്ടി ആൻഡ്രോയിഡ് ഫോൺ വാങ്ങിയതെന്നും കണ്ടക്ടറുടെ നല്ല മനസ്സാണ് തനിക്ക് ഈ ഫോൺ തിരികെ കിട്ടിയത് എന്നും ഫോൺ നഷ്ടപ്പെട്ടാൽ ഇതുപോലൊന്ന് തനിക്ക് അടുത്തകാലത്തൊന്നും വാങ്ങാൻ കഴിയില്ലെന്നും കൃഷിക്കാരൻ കൂടിയായ ബഷീർ പറയുന്നു.
Post a Comment