താമരശ്ശേരി: ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയ ദേശിയ പാതയോരത്ത് താമരശ്ശേരി ചുങ്കത്തെ പഴയ ഇരുനില കെട്ടിടം പൊളിച്ചുമാറ്റി. ഇന്നു രാവിലത്തെ കാറ്റിൽ കെട്ടിടത്തിൽ കൂറ്റൻ വിള്ളൽ രൂപപ്പെടുകയും, അടർന്നു വീഴാൻ ആരംഭിക്കുകയും ചെയ്തതിനെ തുടർന്ന് താമരശ്ശേരി DYSP യുടെ നിർദേശപ്രകാരം പോലീസ് സംഘം സ്ഥലത്തെത്തുകയും ,കെട്ടിടം നിലനിർത്തിയാൽ ദേശീയ പാതയിലൂടെയുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാവുമെന്ന് ചെയ്യുമെന്ന റിപ്പോർട്ട് വിവിധ വകുപ്പുകൾക്ക് നൽകുകയും ചെയ്തു.
തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ്റെയും, സെക്രട്ടറി ഫവാസിൻ്റെയും നേതൃത്യത്തിൽ പഞ്ചായത്ത് ഉദ്യോഗ സംഘവും, തഹസിൽദാർ ഹരീഷിൻ്റെ നേതൃത്വത്തിൽ റവന്യൂ സംഘവും സ്ഥലത്തെത്തി അപകടാവസ്ഥ സംബന്ധിച്ച റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചു.
എന്നാൽ കെട്ടിടം ഒരു നിമിഷം പോലും നിലനിർത്താൻ പറ്റാത്ത അത്രയും അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഉടൻ പൊളിച്ചുമാറ്റാൻ പഞ്ചായത്ത് പ്രസിഡൻ്റ് തന്നെ നേരിട്ട് നേതൃത്വം നൽകുകയായിരുന്നു. ജെ സി ബി എത്തിച്ചാണ് കെട്ടിടം പൊളിച്ചുനീക്കിയത്. താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ 5 പേരാണ് കെട്ടിടത്തിൻ്റെ ഉടമകൾ, ഇവരോട് പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല. കെട്ടിടത്തിൽ നിലവിൽ സ്ഥാപനങ്ങൾ ഒന്നും പ്രവർത്തിച്ചിരുന്നില്ല.
Post a Comment