മുക്കം: ഇന്ത്യക്ക് ആവശ്യമായ റബറിൻ്റെ 90% ഉൽപ്പാദിപ്പിച്ച് നൽകുന്ന കേരളത്തിലെ റബർ കർഷകരോട് കടുത്ത ദ്രോഹ നടപടികളാണ് കേന്ദ്ര സർക്കാർ തുടർന്നു വരുന്നതെന്ന് കൂടുതൽ പ്രകടമാക്കുന്നതാണ് കഴിഞ്ഞദിവസം ധന മന്ത്രി അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റ്.
റബർ ഇറക്കുമതി അവസാനിപ്പിക്കുക. ഇറക്കുമതി ചുങ്കം ഉയർത്തുക. റബർ ബോർഡിന് ഫണ്ട് അനുവദിച്ചുകൊണ്ട് കേരളത്തിലെ റബർ കർഷകരെ പ്രോത്സാഹിപ്പിക്കുക. വൻകിട ടയർ കമ്പനികൾ റബർ കർഷകരെ കൊള്ളയടിക്കുന്നതിൽ നിന്നും കർഷകരെ രക്ഷിക്കുക. റബറിൻ്റെ തറവില 300 രൂപയാക്കി നിജപ്പെടുത്തുക. തുടങ്ങിയ നിരവധി ആവശ്യങ്ങൾ റബർ കർഷകരും, തോട്ടം ഉടമകളും ട്രേഡ് യൂണിയനുകളും, വർഷങ്ങളായി ഉയർത്തി വരികയായിരുന്നു. ഇവയൊന്നും ബഡ്ജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല. റബർ ഇറക്കുമതി ഉദാരമാക്കിയത് വഴി ലാഭം കൊയ്യുന്നത് വൻകിട ടയർ കമ്പനികൾ ആയിട്ടുള്ളവരാണ്. നഷ്ടം അനുഭവിക്കപ്പെടേണ്ടിവരുന്നത് റബർ മേഖലയിലെ കർഷകരും, തൊഴിലാളികളും ആണ്.
ഇത് മനസ്സിലാക്കിക്കൊണ്ട് തിരുത്തണമെന്ന കേരളത്തിൻ്റെ ആവശ്യവും അവഗണിച്ചിരിക്കുന്നു. ഇതിനെതിരായി ജൂലൈ 26 വെള്ളിയാഴ്ച കേരളത്തിലെ എല്ലാ തോട്ടങ്ങളിലും വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികളും പങ്കാളികളായി കേരള പ്ലാൻ്റേഷൻ ലേബർ ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന ട്രഷറർ ടി.വിശ്വനാഥൻ പ്രതിഷേത പരിപാടി ഉദ്ഘാടനം ചെയ്തു,കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഇ.പി അജിത്ത്,താലൂക്ക് ട്രഷറർ പ്രജിത്ത്.എസ്,നാസർ അത്തോളി,പ്രഭാകരൻ,കെ.വിശ്വനാഥൻ,റഫീഖ് എന്നിവർ നേതൃത്വം നൽകി.
Post a Comment