മുക്കം : കാരശ്ശേരി പഞ്ചായത്തിലെ കിടപ്പ് രോഗികളെ പരിചരിക്കുന്ന ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് മുഴുവൻ വീടുകളിലും സ്നേഹോപഹാരം നൽകുന്നു. വിതരണ ഉദ്ഘാടനം ലിന്റോ ജോസഫ് MLA നിർവഹിച്ചു. മാസ് റിയാദ് സെക്രട്ടറി മുസ്തഫ നെല്ലിക്കപറമ്പ്, ട്രെഷറർ ഫൈസൽ എന്നിവർ ഏറ്റുവാങ്ങി. ആശ്വാസ് ചെയർമാൻ k.k ആലിഹസ്സൻ അധ്യക്ഷം വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ കൺവീനർ നടുക്കണ്ടി അബൂബക്കർ, എപി മുരളീധരൻ മാസ്റ്റർ, ജീ അക്ബർ, കെവി പരീക്കുട്ടി ഹാജി, സിപി അസീസ്, അബ്ദുറഹിമാൻ കൊയിലാട്ട്, അബു വേങ്ങമണ്ണിൽ, റീന പ്രകാശ്, മുഹമ്മദ് കക്കാട്, എം ടി സെയ്ത്ഫസൽ, എകെ സാദിഖ്, വിപി ഉമ്മർ, ടി പി അബൂബക്കർ, ഗസീബ് ചാലൂളി, എൽ കെ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
അടിക്കുറിപ്പ്
കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ സ്‌നോപഹാരം മാസ് റിയാദിന് ലിന്റോ ജോസഫ് MLA സമ്മാനിക്കുന്നു
Post a Comment