മുക്കം: കന്യാകുമാരി മുതൽ കാശ്മീർ വരെ കാൽനടയായി സഞ്ചരിക്കുന്ന അജ്‌നാസിന് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകരയുടെ നേതൃത്വത്തിൽ കുമാരനെല്ലൂർ ഗേറ്റും പടിയിൽ ജനകീയ സ്വീകരണം നൽകി. വ്യത്യസ്ഥ സംസ്ക്കാരം, ഭാഷ, ജീവിത രീതി എന്നിവ നേരിട്ട് അനുഭവിച്ചറിയുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് അജ്നാസ് ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചിരിക്കുന്നത്. ഒരാഴ്ചത്തെ ചിലവിനുള്ള തുക കൂടി നൽകിയാണ് അജ്നാസിനെ പൗരാവലി യാത്രയാക്കിയത്.ടി കെസുധീരൻ, നിഷാദ് വീച്ചി,എ പി ഉമ്മർ,ആബിദ് കുമാരനെല്ലൂർ,മുഹമ്മദ് പാപ്പാട്ട്, പി ടി സുബൈർ, സനിൽ അരീപ്പറ്റ,അനീഷ് പള്ളിയാലി ,അലി വാഹിദ്,ആലി തരിപ്പയിൽ, നിയാസ് കാക്കേങ്ങൾ,മുഹമ്മദ് റഫീഖ്,സി മുഹാജിർ, അനിൽ കുമാർ കാരാട്ട്, അജയ് മാഷ്, ശശി മാങ്കുന്നുമ്മൽ, ജാഫർ ചാലിൽ,കെ നിഷാദ്,അദ്നാൻ തുടങ്ങിയവർ സംബന്ധിച്ചു
Post a Comment