മുത്തങ്ങ : 16.07.2024 ന് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്‌പെക്ടർ മനോജ് കുമാർ ജി. എം ൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 79.482 ഗ്രാം മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് ബാംഗ്ലൂർ - ബത്തേരി KSRTC ബസിലെ യാത്രക്കാരനായ ആബിദ്(Age:35/24) , പള്ളിയാളി വീട്, മൂച്ചിക്കൽ ദേശം, പറമ്പിൽപീടിക (PO)പെരുവള്ളൂർ വില്ലേജ് , തിരൂരങ്ങാടി താലൂക്ക് മലപ്പുറം ജില്ല എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു നാർക്കോട്ടിക് കേസ് എടുത്തു.
പരിശോധനയിൽ
പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ സലീ൦, രജിത്ത്.പി.വി
സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം. കെ, സജിത്ത്. പിസി, അശ്വതി. കെ, അഖില എന്നിവരും പങ്കെടുത്തു. ബാംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വിൽപ്പനക്കായി കൊണ്ടുപോയ മയക്കുമരുന്ന് പിടികൂടിയത്. പ്രതിയെ തുടർ നടപടികൾക്കായി സുൽത്താൻ ബത്തേരി റെയിഞ്ച് ഓഫീസിൽ കൈമാറി.
Post a Comment