തിരുവമ്പാടി :കർഷക നേതാവും കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ്, ഇൻഫാം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന
ബേബി പെരുമാലിൽ സ്മരണാർത്ഥം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി ഏർപ്പെടുത്തിയ കർഷക അവാർഡിന് കൂടരഞ്ഞി സ്വദേശി ഷാജി കടമ്പനാട്ടിനെ തിരഞ്ഞെടുത്തു. കൃഷിയിടത്തിൽ വ്യത്യസ്തമായ വിളകൾ പരിപാലിക്കുകയും, പുതിയ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന കർഷകനാണ് ഓരോ വർഷവും 10,001 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സമ്മാനിക്കുന്നത്. കൃഷി വിദഗ്ധർ ഉൾപ്പെടെയുള്ള സമിതിയാണ് വിവിധ കൃഷിയിടങ്ങൾ സന്ദർശിച്ച് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. നാളെ - (28-7-24) ഞായർ 3 ന് തിരുവമ്പാടി പാരിഷ് ഹാളിൽ നടക്കുന്ന ബേബി പെരുമാലിൽ അനുസ്മരണ ചടങ്ങിൽ താമരശ്ശേരി രൂപത ചാൻസലർ ഫാ.സെബാസ്റ്റ്യൻ കവളക്കാട്ട് കർഷക അവാർഡ് സമ്മാനിക്കും. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ ബേബി പെരുമാലിൽ അനുസ്മരണ പ്രഭാഷണം നടത്തും.
Post a Comment