Aug 29, 2024

താമരശ്ശേരിയിൽ മദ്യലഹരിയിൽ ഓടിച്ചകാർ അപകടത്തിൽപ്പെട്ട്;6 പേർക്ക് പരുക്ക്


താമരശ്ശേരി: കോരങ്ങാടിനും,പി സി മുക്കിനും ഇടയിൽ മദ്യലഹരിയിൽ ബാലുശ്ശേരി ഭാഗത്തു നിന്നും ഓടിച്ചു വന്ന കാർ ഇടിച്ച് 6 പേർക്ക് പരുക്കേറ്റു, ബൈക്കുയാത്രക്കാരായ കൂരാച്ചുണ്ട് സ്വദേശി അമൽ കൃഷ്ണ (25), കൊയിലാണ്ടി സ്വദേശി വിനോദ് (40), എതിർ ദിശയിൽ വന്ന മാരുതി 800 കാർ യാത്രക്കാരനായ കാന്തപുരം സ്വദേശി അബദുൽ നാസർ (57), മദ്യലഹരിയിൽ കാറിൽ ഉണ്ടായിരുന്ന ബാലുശ്ശേരി സ്വദേശികളായ ബിബിൻ ലാൽ (36), കിരൺ (31), അർജുൻ (27) എന്നിവർക്കാണ് പരക്കേറ്റത്, അപകടം വരുത്തിവെച്ച കാറിൽ ഉണ്ടായിരുന്നവരെ പോലീസ് പിടികൂടി.

ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ഷിഫ്റ്റ് കാർ അദേശയിൽ വന്ന ബൈക്കിലും, എതിർ ദിയയിൽ വന്ന കാറിലും ഇടിച്ചാണ് അപകടം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only