Aug 9, 2024

മലയോരമേഖലയിലേക്ക് പുതിയ ബസ് അനുവദിക്കണം ആവശ്യം ശക്തമാകുന്നു.


കൂടരഞ്ഞി : വിദ്യാർത്ഥികളെയും യാത്രക്കാരെയും കൊണ്ട് മല കയറുന്ന ബസ് പാതിവഴിയിൽ കേടാവുന്നത് നിത്യസംഭവമാകുന്നു. ബസ് പൂവാറൻതോടിൽ നിന്നും കൂടരഞ്ഞിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി ബസ് ആണ് ഏക ആശ്രയം, എന്നാൽ ഈ ബസ്  കാലപ്പഴക്കം മൂലം പല ദിവസങ്ങളിലും വഴിയിൽ തകരാർ ആകുന്നത് മൂലം കുട്ടികൾ പെരുവഴിയിൽ കുടുങ്ങുകയാണ്. 

ചൊവ്വാഴ്ച വൈകുന്നേരം 3:30 കൂടരഞ്ഞിയിൽ നിന്നും വന്ന ബസ് വഴിയിൽ കുടുങ്ങി അവിടെനിന്നും 7 കിലോമീറ്റർ ദൂരം വീണ്ടും യാത്ര ചെയ്യേണ്ട കുട്ടികൾ നടന്നു വീട്ടിൽ എത്തുമ്പോൾ നല്ലൊരു സമയമാകും യാത്ര ദുരിതം പരിഹരിക്കുവാൻ അടിയന്തരമായി ഒരു പുതിയ ബസ് അനുവദിച്ച് തരുവാൻ അധികൃതർ തയ്യാറാകണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only