മുക്കം: ഗ്രാമീണ ബാല്യത്തിൻ്റ പെണ്ണോർമ്മകളെ സമർത്ഥമായി കഥകളിലൂടെ ആവിഷ്ക്കരിച്ച ആമിന പാറക്കലിന് പഴയ കാല കുടുംബമായ ചെട്ട്യാ ൻ തൊടി കുടുംബo വർണ്ണാഭമായ വേദിയിൽ ഊഷ്മളമായ വരവേൽപ്പ് നൽകി. ചേന്ദമംഗല്ലൂർ പുൽപ്പറമ്പിലെ സായാഹ്നം ഓഡിറ്റോറിയത്തിലാണ് വരവേറ്റത്. കക്കാട് ഗ്രാമ ജീവിതത്തിൻ്റെ ഓർമ്മകളും, പ്രകൃതിയുടെ വർണലാവണ്യവും, കുന്നും, മലയും, കുണ്ടും, കുളവും, തോടും, കൃഷിയും, പള്ളിയും, പാറകളും, മേടുകളും, സ്കൂളുകളും, സ്ത്രീ ജീവിതത്തിൻ്റെ
സന്തോഷങ്ങളും സന്താപങ്ങളും , ഇതിഹാസ പോരാട്ടങ്ങളുടെ കനലുകളും, ജീവിതഗന്ധിയായഇരുവഴിഞ്ഞിപ്പുഴയുെമൊക്കെ ഇതിവൃത്തങ്ങളാക്കിയുള്ള ഓർമ്മകളെനേർകാഴ്ച്ചക്കളാക്കി വായനക്കാരെ ആസ്വദനത്തിൻ്റെ വാതായനങ്ങൾ തുറന്നിട്ടാണ് കോന്തലക്കിസ്സകളിലൂടെ ആമിന പാറക്കൽ തൻ്റെകഥപുസ്തകം സമർപ്പിച്ചിരിക്കുന്നത്. സ്നേഹാദരവ് ചടങ്ങ് പ്രശസ്ത ഹൃസ്വ ചിത്രസംവിധായകനും, കലാകാരനുമായ സലാം കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. ആമീന പാറക്കലിൻ്റെ സർഗ്ഗാത്മമകതയുടെ കഴിവുകൾ ജനം സമ്മതിച്ച് കഴിഞ്ഞു. തുടർച്ചയായി ഗ്രന്ഥങ്ങൾ ഇനിയും പിറവിയെടുക്കണം, സർഗ്ഗ ശേഷി നേരത്തെ തന്നെ ഉണ്ടായിരുന്നതിൻ്റ തെളിവാണ് കോന്തല ക്കിസ്സകളെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
നൂറുൽ അമീൻ അധ്യക്ഷത വഹിച്ചു. മണാശ്ശേരി എം.എ എം ഒ . കോളേജ് ചരിത്ര വിഭാഗം പ്രൊഫസർ ഡോ. അജ്മൽ മുഈൻ മുഖ്യപ്രഭാഷണം നടത്തി. കക്കാട്, കാരശ്ശേരി ദേ ശങ്ങളുടെ ചരിത്രത്തിൻ്റെ അഭ്ര പാളികളിൽ മിന്നി തിളങ്ങുന്ന ആവിഷ്ക്കാരമാണ് ആമീന പറക്കലിൻ്റെ രചനയലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രി കഥാപാത്രങ്ങളെ കഥകളിലൂടെ സമഗ്രമായി സമർത്ഥിച്ചിരിക്കയാണ് അദ്ദേഹം തുടർന്ന് പറഞ്ഞു.പി.ടി അമീൻ മുഹമ്മദ് കോന്തലക്കിസ്സകൾ പുസ്തക ചർച്ച നടത്തി . വായന തുടങ്ങിയാൽ നിർത്താൻ കഴിയാത്ത അത്രയും ഭംഗീയായ അവതരണെ ശലിയാണ് ആമീന പാറക്കലിൻ്റെ കോന്തലക്കിസ്സകൾ എന്ന കഥാ പുസ്തകളിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമത്തിെലെബാല്യത്തിൻ്റെ പെണ്ണോർമ്മകൾ ഒപ്പം നാടിൻ്റെ വികസന സ്വപ്നങ്ങൾ പോലും ഭാവനയുടെ ഭാവതലങ്ങളിലൂടെ അതിമനോഹരമായി അവതരിപ്പിച്ചിരിക്കയാണന്ന് അമീൻ തുടർന്ന് പറഞ്ഞു.സാജിദ് മുണ്ടുപാറ, എ. ഷാദിയ, സി.ടി അജ്മൽ ഹാദി, എൻ.പി. കരീം, എം. മുഹമ്മദ്, എൻ.പി.അബ്ദുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.ആമീന പാറക്കൽ മറുപടി പ്രസംഗം നടത്തി.
Post a Comment