Aug 1, 2024

ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി


ശ​നി​യാ​ഴ്ചകൾ പ്ര​വൃ​ത്തി​ദി​ന​മാ​ക്കിയ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം ഹൈകോടതി റദ്ദാക്കി. 220 അ​ധ്യ​യ​ന​ദി​നം തി​ക​ക്കുന്നതിന് വേണ്ടിയായിരുന്നു സർക്കാർ 2025 മാർച്ച് വരെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയത്. ഇതിനെതിരെ അധ്യാപക സംഘടനകളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. 220 അ​ധ്യ​യ​ന​ദി​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ത്​ ​ഹൈ​കോ​ട​തി വി​ധി​യാ​ണെ​ന്നും മാ​റ്റം സാ​ധ്യ​മ​ല്ലെ​ന്നു​മാ​യിരുന്നു വിദ്യാഭ്യാസ​ മ​ന്ത്രിയുടെ നി​ല​പാട്. 220 ദി​വ​സം തി​ക​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ ത​യാ​റ​ല്ലെ​ന്നും മ​ന്ത്രി വ്യക്തമാക്കിയിരുന്നു.


അതേസമയം, 220 അ​ധ്യ​യ​ന​ദി​നം പൂർത്തിയാക്കുന്ന കാര്യത്തിൽ കോടതി ഇടപെട്ടില്ല. ശനിയാഴ്ചകളിലെ ക്ലാസുകൾ മാത്രമാണ് റദ്ദാക്കിയത്. മറ്റുവിധത്തിൽ അധ്യയനദിനങ്ങൾ പൂർത്തിയാക്കുന്നത് സംബന്ധിച്ച് സംഘടനകളുമായി ചർച്ച ചെയ്ത് സർക്കാറിന് തീരുമാനമെടുക്കാം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only