ഭരണഘടന അനുശാസിക്കുന്ന പഞ്ചായത്ത് രാജ് നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ട് ഗ്രാമപഞ്ചായത്തുകൾക്ക് അർഹമായ ബജറ്റ് വിഹിതം സമയബന്ധിതമായി നൽകുന്നതിൽ പരാജയപ്പെട്ട ജളിയത മറച്ചുവയ്ക്കുവാൻ നുള്ള വിഫല ശ്രമമാണ് എൽഡിഎഫ് നടത്തുന്നതെന്ന് യുഡിഎഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി അറിയിച്ചു
സംസ്ഥാന സർക്കാരിൻറെ പിടിപ്പു കേട് മൂലം അനുവദിക്കപ്പെട്ട തുകകൾ പോലും ഗ്രാമപഞ്ചായത്തുകൾക്ക് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതുമൂലം ലഭിക്കാതിരിക്കുകയും
2024 മാർച്ച് 25ന് ട്രഷറിയിൽ സ്വീകരിച്ച ഒരു കോടി 41 ലക്ഷം രൂപയുടെ ബില്ലുകൾ 2024 ഏപ്രിൽ 15 ഓടുകൂടി ഒരു ഉത്തരവിന്റെയും പിൻബലം ഇല്ലാതെ മേൽ തുകകൾ പാസാക്കാതെ നിരസിക്കുകയും ചെയ്ത സംസ്ഥാന സർക്കാരിൻറെ ഏകാധിപത്യ നടപടികൾ കേരള ചരിത്രത്തിൽ മുൻപ് കേട്ടു കേൾവി ഇല്ലാത്തതാണ് എന്ന് അറിയിച്ചു
ഗ്രാമപഞ്ചായത്തുകളുടെ സ്വയംഭരണ അധികാരത്തെ കവർന്നെടുത്തു കൊണ്ട് കേന്ദ്രീകൃത ഭരണം നടത്തുവാനണ് സംസ്ഥാനം ശ്രമിച്ചുകൊണ്ടിരിക്കുന്നത്
കൊട്ടിഘോഷിച്ച കൊണ്ട് ആരംഭിച്ച ലൈഫ് പദ്ധതി താളംതെറ്റി
ലൈഫ് ഭവന പദ്ധതി വഴി ഗുണഭോക്താക്കൾക്ക് നൽകുന്ന നാലുലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ മാത്രമാണ് സംസ്ഥാനം വിഹിതമായി നൽകുന്നത്
ബാക്കി വരുന്ന തുകയിൽ ഒരു ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും വകയിരുത്തി നൽകുന്നതാണ്
കൂടാതെ രണ്ട് ലക്ഷം രൂപ ഗ്രാമപഞ്ചായത്തിന് ഹാർട്ട് കോയിൽ നിന്ന് ലോൺ ആയിട്ടുമാണ് അനുവദിക്കുന്നത്
ഈ ലോൺ തുകകൾ പോലും സമയബന്ധിതമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്
ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം മൂന്നു കോടി രൂപ ലോൺ ആവശ്യപ്പെട്ടത് നൽകാതെ തന്നെ മേൽ തൂകയുടെ തിരിച്ചടവ് വിഹിതം പ്ലാൻ ഫണ്ടിൽ നിന്നും കട്ട് ചെയ്യുന്ന വിചിത്രമായ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ റോഡ് ഇതര മെയിന്റനൻസ് ഗ്രാൻഡിൽ ഒരുകോടി ആറ് ലക്ഷം രൂപ ഉണ്ടായിരുന്നത് വെട്ടിച്ചുരുക്കി 38 ലക്ഷം രൂപ മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചത്
ആയതിൽ തന്നെ മൂന്നാം ഗഡു തുകയായ 12.5 ലക്ഷം രൂപ നൽകത്തതിനാൽ മൃഗാശുപത്രിയിലെ മരുന്നിന്റെ വിലയായ പത്തുലക്ഷം രൂപ അടക്കമുള്ള ബില്ലുകൾ മാറി നൽകുവാൻ സാധിച്ചില്ല
സംസ്ഥാന ബഡ്ജറ്റിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് പ്രഖ്യാപിച്ച തുകയിൽ 57 ലക്ഷം രൂപ കുറവ് വരുത്തി
റോഡ് പുനരുദ്ധാരണത്തിനായി അനുവദിച്ച തുകയിൽ ഒരു കോടി 21 ലക്ഷം രൂപ അവസാന ഘടുവായി നൽകേണ്ടത് നൽകിയതുമില്ല
2023 ഡിസംബർ മാസം മുതൽ ട്രഷറുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം 5 ലക്ഷത്തിലധികം രൂപ മുതൽമുടക്കിൽ പൂർത്തീകരിച്ച പദ്ധതികളുടെ ബില്ലുകൾ ഒന്നും മാറുവാൻ സാധിച്ചില്ല ആയതിനെ തുടർന്ന് കരാറുകാരുടെ പ്രവർത്തികൾ സാമ്പത്തിക പ്രതിസന്ധി മൂലം പലതും പാതിവഴിയിൽ പൂർത്തീകരിക്കാത്ത സ്ഥിതിയായി
ഇത്തരം കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് 78% പദ്ധതി തുക ചെലവഴിക്കാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചു
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കൊടുവള്ളി ബ്ലോക്കിന് കീഴിൽ വരുന്ന 9 ഗ്രാമപഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് 7.16 കോടി രൂപയുടെ മണ്ണ് ജലസംരക്ഷണ പ്രവർത്തികൾ ആസ്തി വികസനം പൊതുജനാശയങ്ങൾ അഭിവൃദ്ധിപ്പെടുത്താൻ കർഷകർക്കുള്ള വരുമാനദായിക പദ്ധതികൾ ഉൾപ്പെടെയുള്ള പ്രവർത്തികൾ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കി
ജീവനക്കാർക്ക് ശമ്പളം നൽകുവാനും മറ്റ് അനുബന്ധ ചിലവുകൾക്കുമായി നൽകുന്ന ജനറൽ പർപ്പസ് ഫണ്ട് പോലും 2024 ജനുവരി മുതൽ മൂന്നു മാസം നൽകിയിട്ടുമില്ല
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം സംസ്ഥാന സർക്കാർ നൽകേണ്ട വിവിധങ്ങളായ തുകയിൽ നാലുകോടി 30 ലക്ഷം രൂപയുടെ കുറവാണ് ഗ്രാമപഞ്ചായത്തിന് ലഭിച്ചത്
ഗ്രാമപഞ്ചായത്തുകളുടെ സ്വയംഭരണ അധികാരത്തെ കവർന്നെടുക്കുന്ന വിധത്തിൽ സംസ്ഥാന സർക്കാർ അടിച്ചേൽപ്പിക്കുന്ന കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം ഭരണസമിതികൾക്ക് വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുന്നില്ല നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതി നടത്തിപ്പിനു പോലും അന്തിമംഗീകരം ഇതുവരെ നൽകിയിട്ടില്ല
സംസ്ഥാന സർക്കാർ കൃത്യമായ ആസൂത്രണം ഇല്ലാതെ ആരംഭിച്ച കേന്ദ്ര പദ്ധതിയായ ജലജീവൻ പദ്ധതി എങ്ങും എത്താതെ കിടക്കുകയാണ്
ജലജീവൻ പദ്ധതിയുടെ സംഭരണശാലകൾ നിർമ്മിക്കുവാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആവശ്യമായ മുഴുവൻ സ്ഥലങ്ങളും 11 ഇടങ്ങളിലായി സൗജന്യമായി വാട്ടർ അതോറിറ്റിക്ക് പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ ഭരണസമിതി ലഭ്യമാക്കിയിട്ടും മെയിൽ സ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുവാനോ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൊട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കുവാനോ സാധിച്ചിട്ടില്ല
ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന അഞ്ചു ജലജീവൻ പദ്ധതികളിൽ ഒന്നുപോലും പൂർത്തീകരിക്കുവാനോ നാളിതുവരെ സാധിച്ചിട്ടില്ല
ഗ്രാമപഞ്ചായത്തിന്റെ റോഡ് നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ ജലജീവൻ പദ്ധതിയുടെ മെല്ലെ പോക്ക് ഏറെ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്
ഈ യാഥാർത്ഥ്യങ്ങളെ എല്ലാം കണ്ടില്ല എന്ന് നടിച്ചുകൊണ്ട് എൽഡിഎഫ് നടത്തുന്ന കപട സമരങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ പൊതുജനം തള്ളിക്കളയുമെന്ന് യുഡിഎഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി
യുഡിഎഫ് ചെയർമാൻ കെ എം പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗം
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു
യോഗത്തിൽ വിൻസൻറ് വടക്കേമുറി ,കെഎം ബഷീർ ,ജയ്സൺ മേനാങ്കുഴി , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി , ജോസ് പൈകയിൽ ,ജോസ് പെരുമ്പള്ളി , സിബി ചിരണ്ടായത്ത് , വനജ വിജയൻ , ലിസി ചാക്കോ , ചിന്ന അശോകൻ , വാസുദേവൻ ഞാറ്റുകാലായിൽ , തമ്പി പറകണ്ടത്തിൽ , ടോമി ഇല്ലിമൂട്ടിൽ, അബൂബക്കർ മൗലവി , റെജി തമ്പി , ജമീല അസീസ് , ഫ്രാൻസിസ് മുണ്ടാട്ടിൽ ,ബിജു ഓത്തിക്കൽ , ജോഷ്വാ വി എന്നിവർ സംസാരിച്ചു.
Post a Comment