Aug 12, 2024

ജീവദ്യുതി പോൾ ബ്ലഡ് രക്തദാന ക്യാമ്പുമായി വി എം എച്ച് എം എച്ച് എസ് എസ് ആനയാം കുന്ന്


മുക്കം:
12 ആഗസ്റ്റ് 2024
ആനയാം കുന്ന്: ജീവ ദ്യുതി പോൾ ബ്ലഡ് രക്തദാനക്യാമ്പ് ഉദ്ഘാടനം നടത്തി ആനയാംകുന്ന് വി എം എച്ച് എം എച്ച് എസ് എസ് എൻ എസ് എസ് ടീം. എൻ്റെ മുക്കം സന്നദ്ധ സേനയുമായി ചേർന്ന് നടത്തുന്ന രക്തദാന ക്യാമ്പിൽ എം വി ആർ ക്യാൻസർ സെൻ്റർ ആണ് രക്തശേഖരണത്തിനായി എത്തിച്ചേർന്നത്. ആർ പി സി ഡിസി കോഴിക്കോട് നോർത്ത് എസ്. ശ്രീജിത്ത്, ജില്ലാ കൺവീനർ കോഴിക്കോട് സൗത്ത് ഫൈസൽ എം. കെ എന്നിവർ ഉദ്ഘാടന കർമ്മത്തിനായി എത്തിച്ചേർന്നു.
മുഹമ്മദ് ജാസിൻ പി. എസ്, മുഹമ്മദ് നിഹാൽ.ഒ എന്നിവർ കോർഡിനേറ്റ് ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡൻ്റ് സമാൻ ചാലൂളിയുടെ അധ്യക്ഷതയിൽ സ്വാഗതഭാഷണം സ്കൂൾ പ്രിൻസിപ്പൽ ലജ്ന പി പി നിർവഹിച്ചു. എൻ എസ് എസ് വൊളണ്ടിയേഴ്സ് അംജദ് സാദിഖ് ,മുഹമ്മദ് അനസ് എന്നിവർ രക്തദാതാക്കളായി ഉദ്ഘാടനം നടത്തി. കൂടാതെ സ്കൂൾ അധ്യാപകരായ ഡോ.ഷോബു രാമചന്ദ്രൻ , ഷിനോജ് തോമസ്, സുഹൈർ കൊടിയത്തൂർ എന്നിവരും രക്ത ദാതാക്കളായി. ആശംസകളറിയിച്ച് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അനിൽ ശേഖർ, എം വി ആർ കാൻസർ സെൻ്റർ ബ്ലഡ് ബാങ്ക് പ്രതിനിധി ഡോ വാഫിയ, എൻ്റെ മുക്കം ബ്ലഡ് കോർഡിനേറ്റർ റഹീസ് ആലിൻതറ, എൻ എസ് എസ് മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണ, വോളണ്ടിയർ പ്രതിനിധി ശിഫ മജീദ് എന്നിവർ സംസാരിച്ചു. മുക്കം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സ്വപ്ന,മറ്റു സ്കൂളുകളിൽ നിന്നും എത്തിച്ചേർന്ന വോളണ്ടിയേഴ്സ് എന്നിവർക്ക് എൻ എസ് എസ് ടീമിൻ്റെ സ്നേഹ സമ്മാനവും നൽകി ആദരിച്ചു. എം വി ആർ ക്യാൻസർ സെൻ്റർ സ്കൂളിന് ഭാവിയിലേക്കൊരു മുതൽകൂട്ടായ് വൃക്ഷത്തൈ സമ്മാനിച്ചു.ഒന്നിച്ച് രക്തദാനത്തിന് എത്തിച്ചേർന്ന അമ്മയും മകളും പ്രോഗ്രാമിൻ്റെ മാറ്റുകൂട്ടി.പ്രോഗ്രാം ഓഫീസർ നസീറ കെ.വി നന്ദി പ്രകാശനം ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only