കൂടരഞ്ഞി : കഴിഞ്ഞ ദിവസം രാത്രിയിൽ കൂടരത്തിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ രാത്രി 8.45 ന് മാങ്കയത്ത് വെച്ച് കാട്ട് പന്നി സ്കൂട്ടറിൻ്റെ മുന്നിൽ ചാടി യുവാവിന് പരിക്കേറ്റു. കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും രാഷ്ട്രീയ യുവജനതാദൾ തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻ്റുമായ ശ്രീ ജിൻസ് ഇടമനശ്ശേരിക്കാണ് ശരീരമാസകലം പരിക്കു പറ്റിയത് . ഓടിച്ചിരുന്ന സ്കൂട്ടർ ൻ്റെ മുൻഭാഗം ഇടിയുടെ ആഘാതത്തിൽ പാടെ തകർന്നു പോയിട്ടുണ്ട്.
Post a Comment